14 September 2026
ASHLI C
PHOTO CREDIT: PTI PHOTOS
ഗണപതി ഭഗവാന്റെ ജന്മദിനമാണ് വിനായക ചതുർത്ഥിയായി ആഘോഷിക്കുന്നത്.
കേരളത്തിൽ വിനായക ചതുർത്ഥി ആഘോഷിക്കുന്നത് സെപ്റ്റംബർ 15 ചൊവ്വാഴ്ചയാണ്.
ജീവിതത്തിൽ എന്ത് ശുഭകാര്യം ചെയ്യുമ്പോഴും ഗണപതിയെ പ്രാർത്ഥിച്ചു തുടങ്ങുന്നത് അതിൽ തടസ്സങ്ങൾ ഇല്ലാതാകും എന്നാണ് വിശ്വാസം.
ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങി രോഗം മുക്തിക്കും ഐശ്വര്യത്തിനും ജപിക്കേണ്ട മന്ത്രങ്ങളാണ് ഇവിടെ പറയുന്നത്.
ജീവിതത്തിലെ തടസ്സങ്ങൾ മാറാൻ " ഓം ശ്രീ ഗണേശായ നമ" എന്ന മന്ത്രം പതിവായി ജപിക്കുക.
ശുഭകാര്യത്തിന് ഇറങ്ങുമ്പോൾ ജീവിതത്തിൽ എപ്പോഴെങ്കിലും തടസ്സങ്ങൾ അനുഭവപ്പെടുമ്പോഴും " ഓം ഗം ഗണപതയേ നമ " എന്ന മന്ത്രം ജപിക്കുക.
വക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭ, നിർവിഘ്നം കുരു മേ ദേവ സർവ്വകാര്യേഷു സർവ്വദാ ഇത് ശുഭകാര്യങ്ങൾക്ക് മുമ്പ് ജപിക്കാം.
"ഓം ലക്ഷ്മീ വിനായകായ നമഃ" അല്ലെങ്കിൽ "ഓം ബാലഗണപതയേ നമഃ" എന്ന മന്ത്രം രോഗങ്ങളിൽ നിന്നും മുക്തി നൽകും.