6 July 2025
Nithya V
Image Courtesy: Getty Images
ശരീരത്തിന് ഏറെ അനിവാര്യമായ ഒന്നാണ് വിറ്റാമിൻ ഡി. സൂര്യ പ്രകാശത്തിലൂടെയാണ് സ്വാഭാവികമായ വിറ്റാമിൻ ഡി ലഭിക്കുന്നത് എന്ന് നമുക്കറിയാം.
എന്നാൽ വിറ്റാമിൻ ഡി ലഭിക്കുന്നതിന് വേണ്ടി വെയിൽ ഏതൊക്കെ സമയത്ത് കൊള്ളണം, ഏതൊക്കെ സമയത്ത് കൊള്ളേണ്ടതില്ല, എന്നറിയാമോ?
അൾട്രാവയലറ്റ് ബി രശ്മികളുടെ പ്രവർത്തനത്താലാണ് വിറ്റാമിൻ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. അതിനാൽ അള്‍ട്രാവയലറ്റ് രശ്മികള്‍ ലഭിക്കുന്ന സമയം പ്രധാനപ്പെട്ടതാണ്.
ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തിൽ രാവിലെ 8 മുതൽ 11 വരെ നല്ല സമയമാണ്. വിറ്റാമിൻ ഡി ശരിയായ അളവിൽ ലഭിക്കാൻ 15 മിനിറ്റെങ്കിലും സൂര്യപ്രകാശം ഏൽക്കണം.
അതിരാവിലെയും വൈകുന്നേരവും വളരെ വൈകിയും സൂര്യപ്രകാശം ഏൽക്കുന്നത് ആരോഗ്യകരമാണ്. എന്നാൽ അൾട്രാവയലറ്റ് വികിരണങ്ങളാവും ലഭിക്കുക.
പത്ത് മിനിറ്റ് എങ്കിലും കൈകളിലും കാലുകളിലും വെയില്‍ കൊള്ളുന്നത് നല്ലതാണ്. ഏറ്റവും കൂടുതല്‍ 20 മിനിറ്റെങ്കിലും വെയില്‍ കൊള്ളാൻ ശ്രമിക്കുക.
വെയിൽ കൊള്ളാൻ സാഹചര്യമില്ലാത്ത അവസ്ഥയിൽ പലരും വിറ്റാമിൻ ഡി സപ്ലിമെന്റ് കഴിക്കാറുണ്ട്. എന്നാൽ അവ അത്ര നല്ലതല്ല.
ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ വിറ്റാമിന്‍ ഡി സപ്ലിമെന്റ് കഴിക്കരുത്. ശരീരത്തില്‍ ഉള്ള വിറ്റാമിന്‍ ഡിയുടെ കുറവിന് അനുസരിച്ചാണ് മരുന്ന് കഴിക്കേണ്ടത്. ഗ്യത്തിന് ഏറെ ഗുണകരമെന്ന് വിദ ഗ്ധർ പറയുന്നു.