30  September 2026

Prasanth Kumar

8000mAh ബാറ്ററി, IP68+IP69 റേറ്റിങ്; ഇത് വിവോ Y600i 5G

Photo Credit: VIVO

വിവോ തങ്ങളുടെ Y സീരീസിലെ ഏറ്റവും പുതിയ മോഡലായ വിവോ Y600i 5G ​ചൈനയിൽ ലോഞ്ച് ചെയ്തു. Y400 സീരീസിന്റെ പിൻഗാമിയായി ഇത് ഇന്ത്യയിലും എത്തിയേക്കും.

വിവോ Y600i 5G

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.87-ഇഞ്ച് (1592 × 720 പിക്സലുകൾ) HD+ LCD സ്ക്രീൻ, 1300 nits വരെ HBM ബ്രൈറ്റ്നസ്.

ഡിസ്പ്ലേ

ഒക്ട കോർ സ്നാപ്ഡ്രാഗൺ 4 ജെൻ 2 4nm പ്രോസസർ. അഡ്രിനോ 613 GPU, 6GB LPDDR4x റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ്. 

പ്രോസസർ

50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, LED ഫ്ലാഷ്). സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറ (f/2.05 അപ്പേർച്ചർ).

ക്യാമറ

8000mAh ബാറ്ററിയാണ് ഈ വിവോ Y600 സീരീസ് ഫോണിൽ ഉള്ളത്. ഇത് 44W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ എത്തുന്നു.

ബാറ്ററി

ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള OriginOS 6 -ൽ ആണ് പ്രവർത്തനം. പൊടി, ജലം എന്നിവയെ പ്രതിരോധിക്കാൻ IP68 + IP69 റേറ്റിങ് ഇതിലുണ്ട്.

ഒഎസ്/ I​​​P റേറ്റിങ്

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ഡ്യുവൽ സിം, 5G SA/NSA, ഡ്യുവൽ 4G VoLTE.

മറ്റ് ഫീച്ചറുകൾ

ബേബിസ് ബ്രീത്ത്, ക്ലിയർ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ആണ് വിവോ Y600i 5ജി എത്തിയിരിക്കുന്നത്.

കളർ ഓപ്ഷനുകൾ

6GB + 128GB മോഡലിന് 1699 യുവാൻ (ഏകദേശം 24,325 രൂപ), 6GB + 256GB മോഡലിന് 1999 യുവാൻ (ഏകദേശം 28,660 രൂപ). 

വില