17 August 2025

Jayadevan A M

ദഹനവ്യവസ്ഥ തകിടം മറിയും, ഈ ശീലങ്ങള്‍ മാറ്റിക്കോ

Image Courtesy: Getty, Pexels

ദഹനവ്യവസ്ഥ കൃത്യമായി നടക്കേണ്ടത് ശരീരാരോഗ്യത്തിന് അനിവാര്യമാണ്. ദോഷകരമായി ബാധിക്കാവുന്ന ചില ശീലങ്ങള്‍ നോക്കാം

ദഹനവ്യവസ്ഥ

ഭക്ഷണം ചവച്ചരച്ച് സാവധാനത്തില്‍ വേണം കഴിക്കാന്‍. വേഗത്തില്‍ കഴിക്കുന്നത് ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കും

കഴിക്കുമ്പോള്‍

ഭക്ഷണം ഒഴിവാക്കുന്നത് നിങ്ങളുടെ ദഹന താളത്തെ തടസ്സപ്പെടുത്തും. ഇത്‌ അമിതമായ വിശപ്പിന് കാരണമാകും. ഇത് നല്ല ശീലമല്ല

കഴിക്കാതിരിക്കുമ്പോള്‍

പൊരിച്ചതും, അള്‍ട്രാ പ്രോസസ്ഡായതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കണം. സാച്വറേറ്റഡ് ഫാറ്റ്‌സ് അടങ്ങിയ ആഹാരങ്ങളും നല്ലതല്ല

ഭക്ഷണശീലം

വെള്ളം കുടിക്കാതിരിക്കുന്നത് അനാരോഗ്യകരമായ ശീലമാണ്. ദഹനം മന്ദഗതിയിലാകുന്നതിനും, വയറുവേദനയ്ക്കും, മലബന്ധത്തിനും കാരണമാകാം.

വെള്ളം

മിതമായ അളവില്‍ കഫീന്‍ കുഴപ്പമില്ല. എന്നാല്‍ അമിതമായ ഉപഭോഗം നല്ലതല്ല.. അതുപോലെ, മദ്യപാനവും ഒഴിവാക്കണം

കഫീൻ

അത്താഴം വൈകി കഴിക്കരുത്. പ്രത്യേകിച്ചും വലിയ അളവില്‍ താമസിച്ച് കഴിക്കുന്നത് നല്ലതല്ല. ഇത്‌ ആസിഡ് റിഫ്ലക്സിന് കാരണമായേക്കാം

അത്താഴം

പ്രമുഖ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് ഡോ. അനുകല്‍പ് പ്രകാശ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണിത്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല

നിരാകരണം