26 March 2026

Aswathy Balachandran

പ്രമേഹരോ​ഗികൾക്ക് തണ്ണിമത്തൻ കഴിക്കാമോ?

Image Courtesy: Getty

വേനൽ ചൂട് കടുത്തതോടെ തണ്ണിമത്തന്റെ പ്രാധാന്യവും കൂടി. എന്നാൽ പ്രമേഹമുള്ളവർക്ക് ഇത് കഴിക്കാമോ ? 

തണ്ണിമത്തൻ

പ്രമേഹരോഗികൾ ഒരു ദിവസം 100 മുതൽ 150 ഗ്രാമിൽ കൂടുതൽ തണ്ണിമത്തൻ കഴിക്കാൻ പാടില്ല. അളവ് കൂടുന്നത് രക്തത്തിലെ പഞ്ചസാരയുടെ നില ഉയർത്തും.

അളവ്

തണ്ണിമത്തൻ ജ്യൂസായി കുടിക്കുമ്പോൾ അതിലെ നാരുകൾ നഷ്ടപ്പെടുന്നു. അതിനാൽ ജ്യൂസിന് പകരം കഷ്ണങ്ങളാക്കി തന്നെ കഴിക്കുന്നതാണ് ഉചിതം.

ജ്യൂസിന് പകരം

90 ശതമാനവും വെള്ളമായതിനാൽ ഇതിന്റെ ജിഎൽ വെറും 5 മാത്രമാണ്. ഇത് ചെറിയ അളവിൽ കഴിക്കുന്നത് സുരക്ഷിതമാക്കുന്നു.

ഗ്ലൈസെമിക് ഇൻഡക്സ്

ബദാം, വാൽനട്ട് തുടങ്ങിയ നട്സുകളോ കൊഴുപ്പുള്ള ഭക്ഷണങ്ങളോടൊപ്പം ഇത് കഴിക്കുന്നത് പഞ്ചസാര ആഗിരണം ചെയ്യുന്നത് കുറയ്ക്കും.

ഭക്ഷണത്തോടൊപ്പം

രാവിലെയോ ഉച്ചകഴിഞ്ഞോ തണ്ണിമത്തൻ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. രാത്രികാലങ്ങളിൽ പഴങ്ങൾ കഴിക്കുന്നത് പ്രമേഹരോഗികൾ ഒഴിവാക്കണം.

സമയം

ഇതിലെ ആന്റിഓക്‌സിഡന്റ് ഹൃദയാരോഗ്യത്തിന് നല്ലതാണ്. കൂടാതെ വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഗുണങ്ങൾ

പഴം നേരിട്ട് കഴിക്കുമ്പോൾ ലഭിക്കുന്ന നാരുകൾ ദഹനം സാവധാനത്തിലാക്കുകയും പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് തടയുകയും ചെയ്യുന്നു.

നാരുകൾ