24 June 2025
Nithya V
Image Courtesy: Getty Images
അമിത വണ്ണം പലരുടെയും ഉറക്കം കെടുത്തുന്ന പ്രധാനപ്രശ്നമാണ്. ഭാരം കുറയ്ക്കാനായി പട്ടിണി കിടക്കാൻ പോലും തയ്യാറാവുന്നവരുണ്ട്.
എന്നാൽ ശരീരഭാരം കുറയ്ക്കാനായി ഒരിക്കലും പട്ടിണി കിടക്കരുതെന്ന് ആരോഗ്യവിദഗ്ധർ സൂചിപ്പിക്കുന്നു. അത് മറ്റ് പല പ്രശ്നങ്ങൾക്കും കാരമാകും.
കൃത്യമായ ജീവിത ശൈലിയിലൂടെയും ഭക്ഷണരീതിയിലൂടെയും വണ്ണം കുറയ്ക്കാൻ നമുക്ക് കഴിയുന്നതാണ്.
പലരും ചോറ് കൂടുതലും കറികൾ കുറവുമാണ് കഴിക്കുന്നത്. എന്നാൽ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പച്ചക്കറികളാണ് കൂടുതൽ കഴിക്കേണ്ടത്.
ഭക്ഷണത്തിന് ഇടയ്ക്ക് വെള്ളം കുടിക്കുന്ന ശീലമുള്ളവർ അത് ഒഴിവാക്കാൻ ശ്രദ്ധിക്കുക. കാരണം ഇത് അമിതവണ്ണമുണ്ടാക്കാനുള്ള കാരണമായി മാറും.
കൂടാതെ ദിവസവും ഭക്ഷണത്തിന് 30 മിനിറ്റ് മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്ന ശീലം പതിവാക്കുന്നതും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
ധാരാളം പ്രോട്ടീൻ കഴിക്കുന്നത് മെറ്റബോളിസം കൂട്ടി വിശപ്പ് കുറയ്ക്കാനും പേശികളെ ബലപ്പെടുത്താനും സഹായിക്കും.
ആരോഗ്യത്തോടിരിക്കാൻ വ്യായാമം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് നമുക്ക് അറിയാം. അതുപോലെ ശരീരഭാരം ശരിയായി നിലനിർത്താനും ഇവ സഹായിക്കും.