22 January 2026
Sarika KP
Image Courtesy: Getty Images
വീട്ടിലെ അടുക്കളയിൽ സ്ഥിരം ഉപയോഗിക്കുന്ന പച്ചകറികളിൽ ഒന്നാണ് സവാള. മിക്ക കറികളിലും സവാള ഉപയോ ഗിക്കാറുണ്ട്.
എന്നാൽ സവാള പോലുള്ളവ വാങ്ങിയാൽ പെട്ടെന്ന് ചീഞ്ഞു പോകാറാണ് പതിവ്. എന്നാൽ ഇങ്ങനെ സൂക്ഷിച്ചാൽ സവാള ആഴ്ചകളോളം കേടുകൂടാതെയിരിക്കാം.
സവാളയുടെ പുറം ഭാഗത്തു ഈർപ്പവും വെള്ളവുമൊന്നും ഏൽക്കാത്ത രീതിയിൽ സൂക്ഷിക്കുക. ഇതിനായി പേപ്പർ ബാഗുകളോ, ട്രേയോ വായു സഞ്ചാരമുള്ള കുട്ടകളോ ഉപയോഗിക്കാം.
സവാളയ്ക്കൊപ്പം ഉരുളക്കിഴങ്ങോ മറ്റു പച്ചക്കറികളോ ഒന്നും തന്നെ ഒരുമിച്ചു വയ്ക്കരുത്. സവാള വേഗം ചീത്തയായി പോകാനുള്ള സാധ്യതയുണ്ട്.
ബാക്കി വരുന്ന സവാളയുടെ പുറം തൊലി കളയരുത്. ഇത് സിപ് കവറിനുള്ളിലാക്കി വായു പൂർണമായും കളഞ്ഞതിനുശേഷം സിപ് ലോക്ക് ചെയ്തു വെയ്ക്കാം.
കനം കുറച്ചു അരിഞ്ഞെടുക്കുന്ന സവാള, വായു കടക്കാത്ത ഒരു കണ്ടെയ്നറിൽ അടച്ചു, ഫ്രിജിൽ സൂക്ഷിക്കാം.
അരിഞ്ഞ സവാള സിപ് ലോക്ക് ബാഗുകളിലാക്കി ഫ്രീസറിൽ സൂക്ഷിക്കാം. ആവശ്യാനുസരണം എടുത്തതിനു ശേഷം തിരികെ ഫ്രീസറിൽ തന്നെ വയ്ക്കുക.
ഓരോ സവാളയായി എടുത്ത്, ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞു ഒരു വായു സഞ്ചാരമുള്ള ബാഗിലാക്കി ഫ്രിജിൽ വെയ്ക്കാം. മാസങ്ങളോളം കേടാകാതെയുമിരിക്കും