സൈബര്‍ യുഗത്തില്‍ പാസ്‌വേഡുകൾ എന്തിനും ഏതിനും ആവശ്യമാണ്. മികച്ച പാസ്‌വേഡുകൾ നല്‍കേണ്ടത് സൈബര്‍ സുരക്ഷയ്ക്ക് അനിവാര്യം
വെറുതെ എന്തെങ്കിലും പാസ്‌വേഡുകൾ കൊടുത്തിട്ട് കാര്യമില്ല. ചില പാസ്‌വേഡുകൾ ഹാക്ക് ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് എളുപ്പമാണ്
നോർഡ്‌പാസ് 2024 ഒരു സെക്കൻഡിനുള്ളിൽ ഹാക്ക് ചെയ്യാൻ കഴിയുന്ന 45 പാസ്‌വേഡുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്
ഈ പട്ടികയിലെ 45 പാസ്‌വേഡുകളില്‍ ഏതാനും സംഖ്യാ പാസ്‌വേഡുകളെക്കുറിച്ച് മാത്രമാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
123456 എന്ന പാസ്‌വേഡ് എളുപ്പത്തില്‍ ഹാക്ക് ചെയ്യാനാകുമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇക്കാര്യം ശ്രദ്ധിക്കണം
123456789, 12345678, 111111, 123123, 1234567890, 1234567, 11111111, 123123123, 000000, 654321 എന്നീ പാസ്‌വേഡുകളും പ്രശ്‌നമാണ്
987654321, 123321, 666666, 112233, 88888888, 1234561, 121212, എന്നിവയും എളുപ്പത്തില്‍ ഹാക്ക് ചെയ്യാം
വലിയ അക്ഷരം, ചെറിയ അക്ഷരം, നമ്പറുകള്‍, സ്‌പെഷ്യല്‍ ക്യാരക്ടറുകള്‍ ഉള്‍പ്പെടെ ചുരുങ്ങിയത് എട്ട് ക്യാരക്ടറെങ്കിലും പാസ്‌വേഡില്‍ വേണം.