5 July 2026
ASHLI C
PHOTO CREDIT: TV9, FB
മഹാലക്ഷ്മിയുടെ അനുഗ്രഹത്തോടെ ജീവിതത്തിൽ സമ്പത്തും ഐശ്വര്യവും കൈവരിക്കുവാൻ ഈ പറയുന്ന വഴിപാടുകൾ നടത്തുക.
ദാരിദ്ര്യവും ദുരിതവും മാറി ജീവിതത്തിൽ സമ്പത്തും സമൃദ്ധിയും വർധിപ്പിക്കാൻ ഏറ്റവും ഉത്തമമായ പൂജയാണിതെന്നാണ് വിശ്വാസം.
ജീവിതവിജയത്തിനും സമ്പത്തിനും സമൃദ്ധിക്കും അഷ്ടലക്ഷ്മി പൂജ നടത്താവുന്നതാണ്. അത് തടസ്സങ്ങൾ മാറ്റി ഐശ്വര്യം കൊണ്ടു വരും.
മഹാലക്ഷ്മിയുടെ ഏറ്റവും പ്രിയപ്പെട്ട പുഷ്പമായ താമര സമർപ്പിക്കുന്നത് ജീവിതത്തിലേക്ക് വലിയ ഐശ്വര്യങ്ങൾക്ക് വഴി തുറക്കും എന്നാണ് വിശ്വാസം.
മഹാലക്ഷ്മിയുടെ മന്ത്രങ്ങൾ നടത്തുന്ന ഈ പുഷ്പാഞ്ജലി ഐശ്വര്യവും ബിസിനസ്സിൽ പുരോഗതിയും ലാഭവും നൽകും.
ജീവിതത്തിൽ ഭാഗ്യമുണ്ടാകുവാനും ജീവിതത്തിലെ തടസ്സങ്ങൾ ഇല്ലാതാക്കി ജീവിതവിജയം കൈവരിക്കാൻ ഈ വഴിപാട് നടത്തുന്ന നല്ലതാണ്.
കടുംപായസം പാൽപ്പായസം അല്ലെങ്കിൽ ലഡു, പേട തുടങ്ങിയ മധുര പലഹാരങ്ങൾ ദേവിക്ക് സമർപ്പിക്കുന്നത് നല്ലതായി കണക്കാക്കുന്നു.
പഴങ്ങൾ തേന്, നെയ്യ്, കൽക്കണ്ടം എന്നിവ ചേർത്ത പഞ്ചാമൃതം മഹാലക്ഷ്മിക്ക് അർപ്പിക്കുന്നത് നല്ലതാണ്.