17 November 2025
Aswathy balachandran
Image Courtesy: Unsplash
ശരീരഭാരം കുറയ്ക്കാൻ 'എന്തു കഴിക്കുന്നു' എന്നതുപോലെ 'എപ്പോൾ കഴിക്കുന്നു' എന്നതിനും വലിയ പ്രാധാന്യമുണ്ട്.
ശരീരഭാരം നിയന്ത്രിച്ചു നിർത്താൻ വൈകുന്നേരം അഞ്ചരയ്ക്കും ഏഴ് മണിക്കും ഇടയിൽ അത്താഴം കഴിക്കാൻ ശ്രമിക്കുക.
രാത്രി 9 മണിക്കോ 10 മണിക്കോ അത്താഴം കഴിക്കുന്നതിനേക്കാൾ, നേരത്തെ കഴിക്കുന്നവരിൽ കൂടുതൽ കാലറി എരിഞ്ഞില്ലാതാവുന്നു.
ഉറങ്ങാൻ കിടക്കുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിച്ചിരിക്കണം.
നേരത്തെ ഭക്ഷണം കഴിക്കുന്നത് ദഹനപ്രക്രിയയെ മെച്ചപ്പെടുത്താനും ശരീരത്തിന് പോഷകങ്ങൾ ശരിയായ രീതിയിൽ സംസ്കരിച്ചെടുക്കാനും സഹായിക്കുന്നു.
രാത്രി നേരത്തെ ഭക്ഷണം കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കഴിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തും.
കിടക്കുന്നതിന് മുൻപ് കഴിക്കുന്നത് ആസിഡ് റിഫ്ലക്സിന് കാരണമാകും. എന്നാൽ നേരത്തെ കഴിക്കുന്നത് ഈ പ്രശ്നം തടയാൻ സഹായിക്കും.
ശരിയായ സമയത്ത് അത്താഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. വൈകി ഭക്ഷണം കഴിക്കുമ്പോൾ ഈ അളവ് കൂടാനുള്ള സാധ്യതയുണ്ട്.