27 JULY 2025

SHIJI MK

Image Courtesy: Unsplash

പൈനാപ്പിള്‍ ജ്യൂസില്‍ ഇക്കാര്യം  ചേര്‍ക്കുന്നത് ഗുണം ഇരട്ടിയാക്കും

പൈനാപ്പിള്‍ കഴിക്കാന്‍ കാലം ഏതായാലും കുഴപ്പമില്ല എല്ലാവര്‍ക്കും ഇഷ്ടമാണ്. വെറുതെ കഴിക്കാന്‍ മാത്രമല്ല, മറ്റ് പല ഭക്ഷണങ്ങളോടൊപ്പവും ചേര്‍ത്ത് നമ്മള്‍ പൈനാപ്പിള്‍ കഴിക്കാറുണ്ട്.

പൈനാപ്പിള്‍

ശരീരത്തില്‍ മെറ്റബോളിസം വര്‍ധിപ്പിച്ച് കുടല്‍ ശുദ്ധീകരിക്കുന്നത് പൈനാപ്പിള്‍ സഹായിക്കുന്നുണ്ട്. അതിന് നിങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും പൈനാപ്പിള്‍ കഴിക്കാവുന്നതാണ്.

കുടല്‍

പൈനാപ്പിളിനോടൊപ്പം തന്നെ ഇഞ്ചി ചേര്‍ക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? ഇത് കുടലിലെ വീക്കം കുറയ്ക്കുകയും ദഹനം വേഗത്തിലാക്കുകയും ചെയ്യുന്നു.

ഇഞ്ചി

മാത്രമല്ല ഇഞ്ചിയും പൈനാപ്പിളും ചേര്‍ത്ത ജ്യൂസ് കഴിക്കുന്നത് മനുഷ്യ ശരീരത്തില്‍ നിന്ന് വിഷ വസ്തുക്കള്‍ ഇല്ലാതാക്കാനും സഹായിക്കുന്നു.

വിഷം

ഈ പാനീയം കുടിക്കുന്നത് വഴി മലവിസര്‍ജനവും സുഗമമാകുന്നു. അതിനാല്‍ തന്നെ പതിവായി കഴിക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

മലവിസര്‍ജനം

പൈനാപ്പിള്‍ 1 കപ്പ്, 1 കപ്പ് ഇഞ്ചി അരിഞ്ഞത്, 1-2 കപ്പ് വെള്ളം, തേന്‍ എന്നിവയാണ് ഇഞ്ചി-പൈനാപ്പിള്‍ പാനീയം ഉണ്ടാക്കുന്നതിനായി ആവശ്യമുള്ളത്.

തയാറാക്കാം

പൈനാപ്പിള്‍ കഷ്ണങ്ങളും ഇഞ്ചിയും വെള്ളവും മിക്‌സിയിലിട്ട് നന്നായി അടിച്ചെടുക്കാം. ശേഷം ഇതിലേക്ക് മധുരത്തിനായി തേന്‍ ചേര്‍ത്ത് കൊടുക്കാം.

അരയ്ക്കാം

വെള്ളം ഒഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓരോരുത്തര്‍ക്കും എത്രത്തോളം ജ്യൂസ് കട്ടിയാകണം എന്നതിന് അനുസരിച്ച് വേണം വെള്ളം ചേര്‍ക്കാന്‍.

വെള്ളം