4 May 2025

TV9 MALAYALAM

സ്‌ക്രീന്‍ അഡിക്ഷന് പിന്നില്‍ മറഞ്ഞിരിക്കുന്നത് വന്‍ അപകടം

Image Courtesy: Freepik

ഫോണുകളിലും ടാബ്‌ലെറ്റുകളിലും കമ്പ്യൂട്ടറുകളിലും കുട്ടികള്‍ ദീർഘനേരം ചെലവഴിക്കുന്നത് മാതാപിതാക്കള്‍ക്ക് ആശങ്കയാണ്‌

ആശങ്ക

ഈ ശീലം (സ്‌ക്രീന്‍ അഡിക്ഷന്‍) കുട്ടികളുടെ ആരോഗ്യത്തെ പല തരത്തിലാണ് ബാധിക്കുന്നത്‌. ഇത് വെല്ലുവിളിയാണ്‌

ശീലം

അധികനേരവും ഇത്തരത്തില്‍ സമയം ചെലവഴിക്കുന്നത് കുട്ടികളില്‍ വ്യായാമമില്ലായ്മയ്ക്കും അമിതവണ്ണത്തിനും കാരണമാകും

വ്യായാമമില്ലായ്മ

നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതിനൊപ്പം, ഇത് കാഴ്ചക്കുറവിനും കാരണമായേക്കുമെന്നതും ആശങ്കയാണ്‌

കാഴ്ചക്കുറവ്

നടപടികൾ ഉടൻ സ്വീകരിച്ചില്ലെങ്കിൽ, 2050 ആകുമ്പോഴേക്കും ഇന്ത്യയിലെ സ്‌കൂൾ കുട്ടികളിൽ 50% വരെ പേർക്ക് മയോപിയ ഉണ്ടാകുമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്‌

മയോപിയ 

നാഗ്പൂരിൽ നടന്ന ഒരു പരിപാടിയിൽ അസോസിയേഷൻ ഓഫ് കമ്മ്യൂണിറ്റി ഒഫ്താൽമോളജിസ്റ്റ്സ് ഓഫ് ഇന്ത്യയിലെ ഡോക്ടര്‍മാരാണ് മുന്നറിയിപ്പ് നല്‍കിയത്‌

മുന്നറിയിപ്പ്‌

നിലവില്‍ 23 ശതമാനം ഇന്ത്യൻ സ്‌കൂൾ കുട്ടികൾക്കും മയോപിയ ഉണ്ടെന്ന് ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു

23%

ഒരാൾക്ക് അടുത്തുള്ള വസ്തുക്കൾ വ്യക്തമായി കാണാൻ കഴിയും. പക്ഷേ ദൂരെയുള്ളവ മങ്ങിയതായി തോന്നും. ഇതാണ്‌ മയോപിയ അഥവാ ഹ്രസ്വദൃഷ്ടി

ഹ്രസ്വദൃഷ്ടി