01 JUNE 2025

SHIJI MK

Image Courtesy: Freepik

ഓര്‍മശക്തി കൂട്ടാന്‍ ഇവ കഴിക്കാം

ഓര്‍മശക്തി വര്‍ധിപ്പിക്കുന്നതിനായും തലച്ചോറിന്റെയും ആരോഗ്യം സംരക്ഷിക്കുന്നതിനായും കഴിക്കാവുന്ന ഭക്ഷണങ്ങള്‍ പരിചയപ്പെടാം.

ഓര്‍മശക്തി

ഫാറ്റി ഫിഷില്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

ഫാറ്റി ഫിഷ്

ഡാര്‍ക്ക് ചോക്ലേറ്റില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതിനാല്‍ ഇവയും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ നല്ലതാണ്.

ഡാര്‍ക്ക് ചോക്ലേറ്റ്

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ബ്ലൂബെറി കഴിക്കുന്നത് ഓര്‍മശക്തി വര്‍ധിപ്പിക്കാനും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.

ബ്ലൂബെറി

വാള്‍നട്‌സില്‍ ഒമേഗ 3 ഫാറ്റി ആസിഡ്, ആന്റി ഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ ഇ എന്നിവ അടങ്ങിയതിനാല്‍ ഇവയും തലച്ചോറിനും ഓര്‍മശക്തിക്കും നല്ലതാണ്.

വാള്‍നട്‌സ്

മുട്ടയില്‍ കോളന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഓര്‍മശക്തി വര്‍ധിപ്പിക്കാനും തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും നല്ലതാണ്.

മുട്ട

ബ്രൊക്കോളിയില്‍ വൈറ്റമിന്‍ കെ അടങ്ങിയതിനാല്‍ ഇത് കഴിക്കുന്നതും തലച്ചോറിന് ഗുണം ചെയ്യും.

ബ്രൊക്കോളി

സിങ്ക്, മഗ്നീഷ്യം, അയേണ്‍, കോപ്പര്‍ തുടങ്ങിയവ ഉള്ള മത്തങ്ങ വിത്തും തലച്ചോറിന് വളരെ നല്ലതാണ്.

മത്തങ്ങ വിത്ത്