19 June 2025

TV9 MALAYALAM

രക്തം ദാനം ചെയ്യുന്നതിന് മുമ്പ് കഴിക്കേണ്ട ഭക്ഷണം എന്തെല്ലാം?

Image Courtesy: GettyImages

രക്തദാനം ഏറ്റവും മഹത്തരമായ കാരുണ്യ പ്രവർത്തികളിൽ ഒന്നാണ്. എന്നാൽ വളരെധികം തയ്യാറെടുപ്പും പരിചരണവും ആവശ്യമുള്ള ഒരു പ്രക്രിയ കൂടിയാണ്.

കാരുണ്യ പ്രവർത്തി

നിങ്ങൾ ആദ്യമായാണെങ്കിലും സ്ഥിരമായി രക്തദാനം നടത്തുന്ന ആളാണെങ്കിൽ, രക്തദാനം ചെയ്യുന്നതിന് മുമ്പായി ഈ ഭക്ഷണങ്ങൾ കഴിക്കേണ്ടത് ആവശ്യമാണ്.

ഭക്ഷണം

രക്തദാനം ചെയ്യുന്നതിന് മുമ്പ് ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. ചീര, പയർ, കടല, ആപ്രിക്കോട്ട്, ഉണക്കമുന്തിരി എന്നിവ ഭക്ഷണമാക്കുക.

ഇരുമ്പ് അടങ്ങിയ

വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച്, മധുരനാരങ്ങയോ അല്ലെങ്കിൽ തക്കാളി, കുരുമുളക് തുടങ്ങിയവയോ കൂടുതലായി കഴിക്കാൻ ശ്രമിക്കുക.

വിറ്റാമിൻ സി

ദാനം ചെയ്യുന്നതിന് 2-3 മണിക്കൂർ മുമ്പ് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക. മുട്ട, പനീർ, മാംസം, പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്തുക.

സമീകൃതാഹാരം

നിങ്ങൾ രക്തദാനം ചെയ്യാൻ പോകുന്നത് വെറും വയറ്റിൽ ആയിരിക്കരുത്. കാരണം ഇത് പിന്നീട് നിങ്ങൾക്ക് തലകറക്കമോ ക്ഷീണമോ ഉണ്ടാക്കാം.

വെറും വയറ്റിൽ

ദാനം ചെയ്യുന്നതിന്റെ തലേദിവസം മുതൽക്കേ ധാരാളം വെള്ളം, തേങ്ങാവെള്ളം അല്ലെങ്കിൽ ജ്യൂസുകൾ എന്നിവ കുടിക്കുക. ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്.

‍ജലാംശം

കൊഴുപ്പുള്ള‌ ഭക്ഷണങ്ങൾ രക്തപരിശോധനയെ തടസ്സപ്പെടുത്തിയേക്കാം, അതിനാൽ രക്തദാന ദിവസം വറുത്തവ, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുക.

കൊഴുപ്പുള്ളവ