15 JUNE 2025

SHIJI MK

Image Courtesy: Getty Images

ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഇവ ശ്രദ്ധിച്ചില്ലെങ്കില്‍ പണിപാളും

സ്വാദുള്ള ഭക്ഷണങ്ങള്‍ കഴിക്കാനാണ് എപ്പോഴും നമുക്കിഷ്ടം. എന്നാല്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് അറിയാമോ?

ഭക്ഷണം

ഭക്ഷണ ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ പാകം ചെയ്യുന്നതിന് മുമ്പായി അമിതമായി കഴുകാന്‍ പാടുള്ളതല്ല.

വേണ്ട

എന്ത് ഭക്ഷണമായാലും അത് വേവിക്കുന്നത് സമയമെടുത്തായിരിക്കണം. എങ്കില്‍ മാത്രമേ ആ ഭക്ഷണത്തിന്റെ ഗുണങ്ങള്‍ നന്നായി ലഭിക്കുകയുള്ളു.

വേവിക്കാം

ഒരിക്കല്‍ ഉപയോഗിച്ച എണ്ണ ഒരിക്കലും വീണ്ടും ഉപയോഗിക്കരുത്. പുതിയ എണ്ണ ഇതിനോടൊപ്പം കലര്‍ത്തുകയും അരുത്.

എണ്ണ

പച്ചക്കറികള്‍ മുറിച്ചതിന് ശേഷം വെള്ളത്തില്‍ മുക്കി വെക്കുന്ന ശീലമുണ്ടെങ്കില്‍ നിങ്ങള്‍ അത് ഒഴിവാക്കണം.

പച്ചക്കറികള്‍

ചിലര്‍ക്ക് അമിതമായി വെള്ളമൊഴിച്ച് പാചകം ചെയ്യുന്ന ശീലമുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യാതെ ആവശ്യത്തിന് മാത്രം വെള്ളമൊഴിക്കുക.

വെള്ളം

വേവിച്ച ഭക്ഷണങ്ങള്‍ ഒരിക്കലും തുറന്ന് വെക്കരുത്. ഭക്ഷണം എപ്പോഴും അടച്ച് വെക്കാന്‍ ശ്രദ്ധിക്കണം.

അടച്ചുവെക്കാം

മാത്രമല്ല പഴങ്ങള്‍ തൊലി കളഞ്ഞതിന് ശേഷം കഴുകരുത്. ഇങ്ങനെ ചെയ്യുന്നത് പഴത്തിന്റെ ഗുണങ്ങളെ ഇല്ലാതാക്കുന്നതിന് വഴിവെക്കും.

പഴങ്ങള്‍