01 SEPT 2025

TV9 MALAYALAM

കേൾവിശക്തി കുറവാണോ? പരിഹാരമുണ്ട്  ഈ ഭക്ഷണത്തിൽ.

 Image Courtesy: Unsplash 

നമ്മൾ പലപ്പോഴും അവ​ഗണിക്കുന്ന ഒന്നാണ് ചെവിയുടെ ആരോ​ഗ്യം. എന്നാൽ ചെവി ആരോ​ഗ്യത്തോടെ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.

ചെവി

വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണം കഴിക്കുന്നതിലൂടെ ചെവിയുടെ ആരോഗ്യവും കേൾവിശക്തിയും മെച്ചപ്പെടുത്താം.

ഭക്ഷണം

പച്ച ഇലക്കറികൾ ചെവിയുടെ ആരോ​ഗ്യത്തിന് ഉത്തമമാണ്. പ്രത്യേകിച്ച് ചീര.  ഇവയിൽ ബി 12 ഉം ഫോളേറ്റും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കേൾവിശക്തി കൂട്ടും.

ഇലക്കറികൾ

ചെവികളെ ആരോഗ്യകരമായി നിലനിർത്താൻ മത്സ്യവും മുട്ടയും കഴിക്കുന്നത് നല്ലതാണ്. രണ്ടിലും ഒമേഗ ഫാറ്റി ആസിഡുകളും വിറ്റാമിൻ ബി 12 ഉം ധാരാളം അടങ്ങിയിട്ടുണ്ട്.

മത്സ്യവും മുട്ടയും

പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ചെവിക്ക് ആവശ്യമായ പോഷകാഹാരം ഇവ നൽകുന്നു. ദിവസവും ഒരു വാഴപ്പഴം കഴിച്ചാൽ ചെവി രോഗങ്ങളെ മാറും.

വാഴപ്പഴം

പൊട്ടാസ്യം ധാരാളം അടങ്ങിയി ഒന്നാണ് ഓറഞ്ച്. ഇത് പ്രധാനമായും ചെവിയുടെ ആന്തരിക ദ്രാവക സന്തുലിതാവസ്ഥയ്ക്കും കേൾവിശക്തിക്കും നല്ലതാണ്.

ഓറഞ്ച്

മത്തങ്ങ വിത്തുകൾ, ചണ വിത്തുകൾ, കശുവണ്ടി, ബദാം തുടങ്ങിയവ ദിവസവും കഴിക്കുന്നത് ചെവിയുടെ ആരോ​ഗ്യത്തിന് ഗുണം ചെയ്യും.

നട്സ്

ചെവിക്ക് അമിതമായ വേദനയോ അസ്വസ്ഥതയോ തന്നുകയാണെങ്കിൽ തീർച്ചയായും വൈദ്യ സഹായം തേടേണ്ടതാണ്. സ്വയം ചികിത്സ അരുത്.

വേദന