1 June 2026
Jayadevan A M
Image Courtesy: Getty Images
ഹൈപ്പോതൈറോയ്ഡിസം, ഹൈപ്പർതൈറോയ്ഡിസം എന്നിങ്ങനെ തൈറോയ്ഡ് രോഗങ്ങളെ രണ്ടായി തരംതിരിക്കാം. തൈറോയ്ഡ് രോഗപ്രശ്നങ്ങൾ ഉള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് നോക്കാം.
ഹൈപ്പോതൈറോയ്ഡിസം ഉള്ളവർ അയഡിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം. അയഡിൻ അടങ്ങിയ ഉപ്പ്, കടൽ മത്സ്യങ്ങൾ, മുട്ട എന്നിവ മിതമായ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
തക്കാളി, കാപ്സിക്കം എന്നിവയിൽ വൈറ്റമിൻ സി, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമുണ്ട്. ഇത് ഹൈപ്പോതൈറോയ്ഡിസം ഉള്ളവര്‍ക്ക് നല്ലതാണ്.
ഓട്സ്, തവിടുള്ള അരി, മുഴുധാന്യ ബ്രെഡ് എന്നിവ മെറ്റബോളിസം കൂട്ടാൻ നല്ലതാണ്. ഇതും മിതമായ അളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
ദിവസവും നന്നായി വെള്ളം കുടിക്കണം. ഇത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും മലബന്ധം തടയാനും സഹായിക്കും
ഹൈപ്പർതൈറോയ്ഡിസം ഉള്ളവര്‍ അയഡിൻ അടങ്ങിയ ഉപ്പ്, കടൽ മത്സ്യങ്ങൾ, മുട്ടയുടെ മഞ്ഞക്കരു, പാൽ, പാൽ ഉത്പന്നങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്
മൈദ വിഭവങ്ങള്‍ കുറയ്ക്കുക. വൈറ്റ് ബ്രെഡ്, ബേക്കറി പലഹാരങ്ങൾ എന്നിവ ദഹനത്തെ ബാധിക്കുകയും ശരീരഭാരം കൂട്ടുകയും ചെയ്യും.
പൊതുവായ റിപ്പോര്‍ട്ടുകള്‍ പ്രകാരം തയ്യാറാക്കിയ ഈ വെബ്‌സ്റ്റോറി പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല. ഡോക്ടറുടെ നിര്‍ദ്ദേശം പാലിക്കുക