20 April 2026
Jayadevan A M
Image Courtesy: Getty Images
ച്യൂയിങ് ഗം ചവയ്ക്കുന്ന ശീലം ചിലര്‍ക്കുണ്ട്. ച്യൂയിങ് ഗം വിഴുങ്ങിയാല്‍ അപകടകരമാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്
ച്യൂയിങ് ഗം വിഴുങ്ങിയാൽ അത് വർഷങ്ങളോളം വയറ്റിൽ കിടക്കുമെന്നാണ് പലരുടെയും ചിന്ത. എന്നാല്‍ അത് മിഥ്യാധാരണയാണ്.
ച്യൂയിങ് ഗം സാധാരണ ഭക്ഷണം പോലെ എളുപ്പത്തിൽ ദഹിക്കില്ല എന്നത് ശരിയാണ്. എന്നാല്‍ ശരീരത്തിൽ വർഷങ്ങളോളം തങ്ങിനിൽക്കില്ല
മറ്റ് ഭക്ഷണങ്ങളെപ്പോലെ തന്നെ അത് ദഹനനാളത്തിലൂടെ സഞ്ചരിക്കും. നാലോ അഞ്ചോ ദിവസത്തിനുള്ളിൽ മലത്തിലൂടെ ശരീരത്തിന് പുറത്തേക്ക് പോവുകയും ചെയ്യും
ച്യൂയിങ് ഗം ആന്തരികാവയവങ്ങളിൽ പറ്റിപ്പിടിക്കുമോയെന്നതാണ് പലര്‍ക്കുമുള്ള മറ്റൊരു സംശയം. എന്നാല്‍ അതിലും വാസ്തവമില്ല
ഇത് വയറ്റിന്റെ ഉൾഭിത്തിയിലോ കുടലിലോ ഒട്ടിപ്പിടിക്കില്ല. വയറുവേദന,മലബന്ധം, ഓക്കാനം തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള സാധ്യതയും വര്‍ധിക്കുന്നില്ല
എന്നാൽ സിന്തറ്റിക് ചേരുവകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ച്യൂയിങ് ഗം മനഃപൂർവമോ അല്ലാതെയോ വിഴുങ്ങാതിരിക്കാന്‍ ശ്രദ്ധ വേണം
വിവിധ മാധ്യമ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയുള്ള വെബ്‌സ്‌റ്റോറിയാണിത്. ടിവി9 മലയാളം ഇതിലെ വാദങ്ങള്‍ സ്ഥിരീകരിക്കുന്നില്ല