01 JUNE 2026
NEETHU VIJAYAN
Image Courtesy: Getty Images
പൊതുവെ വെള്ളം കുടിക്കാൻ മടിയുള്ളവരാണ് നമ്മൾ. പ്രത്യേകിച്ച് മഴക്കാലത്ത്. മഴയല്ലേ വിയർക്കുന്നില്ലലോ എന്ന ധാരണയിൽ പലരും വെള്ളം കുടിക്കാറില്ല.
തണുപ്പുള്ളതിനാൽ മഴക്കാലത്ത് പലർക്കും ദാഹം തോന്നാറില്ല. എന്നാൽ വെള്ളം കുടിച്ചില്ലെങ്കിൽ നിങ്ങളുടെ ശരീരത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണ്.
ദാഹം തോന്നിയില്ലെങ്കിലും ശരീരം നിർജ്ജലീകരണത്തിലേക്ക് പോകും. ഇത് രക്തയോട്ടം കുറയ്ക്കുകയും വിട്ടുമാറാത്ത തലവേദനയ്ക്കും ക്ഷീണത്തിനും കാരണമാവുകയും ചെയ്യും.
വിഷാംശങ്ങളെ പുറന്തള്ളാൻ വൃക്കകൾക്ക് വെള്ളം അത്യാവശ്യമാണ്. വെള്ളം കുടി കുറയുമ്പോൾ മൂത്രം പോവാതാകുകയും കിഡ്നി സ്റ്റോൺ, അണുബാധ തുടങ്ങിയവ വരുകയും ചെയ്യും.
കഴിക്കുന്ന ഭക്ഷണം എളുപ്പത്തിൽ ദഹിക്കാനും ആമാശയം നന്നായി പ്രവർത്തിക്കാനും വെള്ളം വേണം. മഴക്കാലത്ത് ഭക്ഷണങ്ങൾക്കൊപ്പം വെള്ളം കൂടിക്കാതിരുന്നാൽ മലബന്ധം, അസിഡിറ്റി ഉണ്ടാകും.
വേനൽക്കാലത്ത് മാത്രമല്ല, മഴക്കാലത്തും ചർമ്മത്തിന് വെള്ളം വേണം. ശരീരത്തിൽ ജലാംശം കുറയുമ്പോൾ ചർമ്മം വരണ്ടുപോവുകയും ചുണ്ടുകൾ പൊട്ടുകയും ചെയ്യും.
ശരീരത്തിലെ കോശങ്ങളിലേക്ക് ഓക്സിജനും പോഷകങ്ങളും എത്താൻ ജലാംശം ആവശ്യമാണ്. വെള്ളം കുടി കുറയുമ്പോൾ പ്രതിരോധശേഷിയും കുറയുന്നു.