13 NOV 2026

NEETHU VIJAYAN

അതിരാവിലെ മഞ്ഞൾ വെള്ളം കുടിച്ചാൽ!  അറിയാം ​ ഗുണങ്ങൾ

Image Courtesy: Unsplash

അതിരാവിലെ വെറുംവയറ്റിൽ ഒരു ഗ്ലാസ് ഇളം ചൂടുള്ള മഞ്ഞൾ വെള്ളം കുടിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒരു ആരോഗ്യശീലമാണ്.

മഞ്ഞൾ

മഞ്ഞളിലെ ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും കാലാവസ്ഥാ മാറ്റങ്ങൾ മൂലമുണ്ടാകുന്ന അണുബാധകളെ പ്രതിരോധിക്കാൻ സഹായിക്കുന്നു.

പ്രതിരോധ ശേഷി

വെറുംവയറ്റിൽ ഇളം ചൂടുള്ള മഞ്ഞൾ വെള്ളം കുടിക്കുന്നത് കരളിൽ പിത്തരസം ഉൽപ്പാദിപ്പിക്കാൻ സഹായിക്കുകയും ഗ്യാസ്, വയറുവീർക്കൽ , ദഹനക്കേട് എന്നിവ കുറയ്ക്കുകയും ചെയ്യും.

ദഹനം

ഉറക്കമുണരുമ്പോഴുള്ള ശരീരവേദനയും സന്ധികളിലെ കാഠിന്യവും കുറയ്ക്കാൻ മഞ്ഞളിലെ കുർക്കുമിൻ സഹായിക്കും. അതിനാൽ രാവിലെ ഈ വെള്ളം ശീലമാക്കാം.

സന്ധിവേദന

പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് പകരം രാവിലെ മഞ്ഞൾ വെള്ളം കുടിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്താനും ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാനും സഹായിക്കും.

ശരീരഭാരം

ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ കുർക്കുമിൻ സഹായകമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.

രക്തത്തിലെ പഞ്ചസാര

ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങളുള്ള മഞ്ഞൾ വെള്ളം കുടിക്കുന്നത് ആർത്രൈറ്റിസ് പോലുള്ള ലക്ഷണങ്ങളെ കുറയ്ക്കാൻ സഹായിക്കും. 

ആർത്രൈറ്റിസ്

രക്തം ശുദ്ധീകരിക്കാനും കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നതിലൂടെ മുഖക്കുരുവും പാടുകളും കുറഞ്ഞ് ചർമ്മത്തിന് സ്വാഭാവിക തിളക്കം ലഭിക്കുന്നു.

ചർമ്മത്തിന്