24 OCT 2026

NEETHU VIJAYAN

വെറുവയറ്റിൽ ഏലയ്ക്ക വെള്ളം കുടിച്ചാൽ... ഇതൊന്ന് അറിയൂ

Image Courtesy: Unsplash

രാവിലെ വെറുംവയറ്റിൽ ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിലെ ദഹനപ്രക്രിയയെ വേഗത്തിലാക്കുകയും ഉന്മേഷം നൽകുകയും ചെയ്യും.

ഏലയ്ക്ക

ഏലയ്ക്കയിൽ അടങ്ങിയിരിക്കുന്ന എൻസൈമുകൾ വയറിലെ അസിഡിറ്റി, ഗ്യാസ് എന്നിവ ശമിപ്പിക്കാൻ വളരെ ഫലപ്രദമാണ്. അതിനാൽ ധൈര്യമമായി കുടിക്കാം.

ദഹനപ്രശ്നം

ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെയും വൃക്കകളിലെയും ഹാനികരമായ വിഷാംശങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നു.

വിഷാംശങ്ങൾ

വെറുംവയറ്റിൽ ഏലയ്ക്ക വെള്ളം കുടിക്കുന്നത് ശരീരത്തിലെ മെറ്റബോളിസം കൂട്ടുകയും അടിഞ്ഞുകൂടിയ കൊഴുപ്പിനെ വേഗത്തിൽ കത്തിച്ചുകളയാൻ സഹായിക്കുകയും ചെയ്യുന്നു.

തടി കുറയ്ക്കാൻ

വായയിലെ ബാക്ടീരിയകളെ നശിപ്പിച്ച് ദുർഗന്ധം അകറ്റാനും പല്ലുകളുടെയും മോണകളുടെയും ആരോഗ്യം സംരക്ഷിക്കാനും ഏലയ്ക്ക വെള്ളം മികച്ചതാണ്.

വായനാറ്റം

ഏലയ്ക്കയിലെ ഉയർന്ന പൊട്ടാസ്യവും മഗ്നീഷ്യവും രക്തസമ്മർദ്ദം ക്രമീകരിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും വളരെയധികം സഹായിക്കുന്നു.

രക്തസമ്മർദ്ദം

1-2 ഏലയ്ക്ക ചെറുതായി ചതച്ച് ഒരു ഗ്ലാസ് വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. ആറിയ ശേഷം തരികൾ അരിച്ച് മാറ്റി വെറുംവയറ്റിൽ ചെറുചൂടോടെ കുടിക്കാം.

ചെയ്യേണ്ടത്