07 DEC 2025 

TV9 MALAYALAM

 ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ.

 Image Courtesy: Getty Images

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഏലയ്ക്ക. വിറ്റാമിൻ ബി, സി, സിങ്ക്, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ആൻറിഓക്സിഡൻറുകൾ എന്നിവ ഇതിലുണ്ട്.

ഏലയ്ക്ക

ഭക്ഷണത്തിന് ശേഷം ഒരു ഏലയ്ക്ക ചവച്ചരച്ച് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ വളരെ നല്ലൊരു മാർ​ഗമായി കണക്കാക്കുന്നു.

ദഹനം

ഗ്യാസ്ട്രബിൾ, ഗ്യാസ് കെട്ടി വയറു വീർക്കുക, അസിഡിറ്റി, നെഞ്ചെരിച്ചിൽ, ദഹനക്കേട് പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഏലയ്ക്ക ഏറെ ഗുണകരമാണ്.

നെഞ്ചെരിച്ചിൽ

ആൻറി ബാക്ടീരിയൽ ഗുണങ്ങളടങ്ങിയ ഏലയ്ക്ക ഭക്ഷണത്തിന് ശേഷം ചവയ്ക്കുന്നത് വായ്‌നാറ്റം ഒഴിവാക്കുന്നു. വായയുടെ ആരോഗ്യത്തിനും ഏലയ്ക്ക നല്ലതാണ്.

വായ്‌നാറ്റം

അനാവശ്യമായ ഓക്കാനം, ഛർദ്ദി എന്നിവയെ തടയാനും ഭക്ഷണത്തിന് ശേഷം ഒരു ഏലയ്ക്ക ചവച്ചരച്ച് കഴിക്കുന്നത് വളരെ നല്ലതാണ്.

ഓക്കാനം

ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഏലയ്ക്ക കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിച്ച് അണുബാധകൾ അകറ്റിനിർത്തുന്നു.

പ്രതിരോധശേഷി

ആൻറിഓക്സിഡൻറുകൾ അടങ്ങിയ ഏലയ്ക്ക ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നു. ശ്വാസകോശത്തിനും ഏലയ്ക്ക നല്ലതാണ്.

ഹൃദയാരോഗ്യം

സമ്മർദ്ദം കുറയ്ക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും നല്ല ഉറക്കം കിട്ടാനും അത്താഴത്തിന് ശേഷം ഏലയ്ക്ക കഴിക്കുന്നത് ​ഗുണം ചെയ്യും.

ഉറക്കം