17 NOV 2025
TV9 MALAYALAM
Image Courtesy: Getty Images
മലയാളികൾക്ക് പൊതുവെ ചായ ഒരു വികാരമാണ്. രാവിലെയും വൈകിട്ടും ചായ കുടിച്ചില്ലെങ്കിൽ തലവേദനയെടുക്കുന്നവർ പോലും നമുക്ക് ചുറ്റുമുണ്ട്.
ആരോഗ്യ സംരക്ഷിക്കാൻ ജിമ്മിൽ പോകുന്നവരാണ് അധികവും. എന്നാൽ അതിന് പറ്റാത്തവർക്ക് ആരോഗ്യം നിലനിർത്താൻ കഴിയുന്ന ഒരു ചായ കുടിച്ചാലോ.
ഈ സ്പെഷ്യൽ ചായയിലെ പ്രധാന ചേരുവ കറുവപ്പട്ടയാണ്. ചായയിൽ കറുവപ്പട്ട ചേർത്ത് കുടിക്കുന്നത് ശീലമാക്കിയാൽ ശരീരഭാരം വളരെ പെട്ടെന്ന് കുറയും.
വെള്ളം നന്നായി തിളപ്പിച്ച ശേഷം അതിലേക്ക് തേയില, കറുവപ്പട്ട, ഇഞ്ചി, പുതിനയില, ഇഞ്ചി എന്നിവ ചേർത്ത് കൊടുക്കുക. ചായ അരിച്ചെടുത്ത് പഞ്ചസാര ചേർക്കാം.
അനാവശ്യമായി ലഘുഭക്ഷണം കഴിക്കാനുള്ള ആസക്തി ദീർഘനേരത്തേക്ക് നിയന്ത്രിക്കാൻ ഈ സ്പെഷ്യൽ ചായ കുടിക്കുന്നതിലൂടെ സാധിക്കുന്നു.
ശരീരത്തിലെ ദഹനപ്രക്രിയ മെച്ചപ്പെടുത്താൻ ഏറ്റവും നല്ലതാണ് ഈ ചായ. കുടലിന്റെ ആരോഗ്യത്തിന് ഏറ്റവും ഗുണകരമായി മാറുകയും ചെയ്യുന്നു.
നിങ്ങൾക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നമുണ്ടെങ്കിൽ ഒരു ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക.