25 NOV 2026

NEETHU VIJAYAN

നാരങ്ങ നീരിൽ തേൻ ചേർത്ത് കഴിച്ചാൽ! ​ഗുണമറിഞ്ഞാൽ ഞെട്ടും

Image Courtesy: Unsplash

വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ തുടങ്ങിയ പോഷകഘടകങ്ങൾ അടങ്ങിയ ഈ കോമ്പിനേഷൻ ശരീരത്തിന് പുത്തൻ ഉന്മേഷം നൽകാൻ സഹായിക്കും.

നാരങ്ങയും തേനും

രാത്രിയിലെ ഉറക്കത്തിന് ശേഷം നാരങ്ങയും തേനും ചേർന്ന പാനീയം കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താനും ദിവസത്തിന് നല്ല തുടക്കം നൽകാനും സഹായിക്കും.

ഉന്മേഷം

തണുപ്പുകാലത്തോ കാലാവസ്ഥാ മാറ്റങ്ങളിലോ ഉണ്ടാകുന്ന തൊണ്ടയിലെ അസ്വസ്ഥതകൾക്കും വരൾച്ചയ്ക്കും തേൻ ചേർത്ത നാരങ്ങാ പാനീയം താൽക്കാലിക ആശ്വാസം നൽകാറുണ്ട്.

തൊണ്ടയ്ക്ക്

ഭക്ഷണത്തിന് മുൻപോ ശേഷമോ ചെറിയ അളവിൽ നാരങ്ങ നീരിൽ തേൻ ചേർത്ത് കഴിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കും.

ദഹനസഹായി

നാരങ്ങയിലെ വിറ്റാമിൻ സിയും തേനിലെ പോളിഫെനോളുകളും ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്.

ആന്റിഓക്സിഡന്റ്

നാരങ്ങയിലെ സിട്രിക് ആസിഡ് പല്ലുകളുടെ ഇനാമലിനെ ബാധിക്കാൻ സാധ്യതയുണ്ട്. കുടിച്ചതിന് ശേഷം വായ ശുദ്ധജലം കൊണ്ട് കഴുകുന്നത് നല്ലതാണ്.

പല്ലുകൾക്ക്

തേനിൽ സ്വാഭാവിക പഞ്ചസാര അടങ്ങിയിരിക്കുന്നതിനാൽ അളവ് കൂടാതിരിക്കാൻ ശ്രദ്ധിക്കുക. പ്രമേഹ രോ​ഗികൾ ഡോക്ടറുടെ നിർദ്ദേശാനുസരുണം കഴിക്കുക.

ഉപയോഗം

പ്രമേഹമുള്ളവരോ, അസിഡിറ്റി/അൾസർ പ്രശ്നങ്ങൾ ഉള്ളവരോ, പതിവായി മരുന്നുകൾ കഴിക്കുന്നവരോ ഇത് ദിനചര്യയാക്കുന്നതിന് മുൻപ് ഡോക്ടറുടെ അഭിപ്രായം തേടുക.

ശ്രദ്ധിക്കേണ്ടത്