23 NOV 2025
TV9 MALAYALAM
Image Courtesy: Getty Images
നാട്ടിലെവിടെയും സുലഭമായ ഒന്നാണ് പപ്പായ. നമുക്ക് ആവിശ്യമായ വിറ്റമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയുടെയെല്ലാം കലവറയാണ് പപ്പായ.
പപ്പായയ്ക്ക് മാത്രമല്ല പപ്പായയുടെ ഇലയ്ക്കും നിരവധി ഗുണങ്ങളുണ്ട്. വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഉത്തമ പരിഹാരമാണ് പപ്പായ ഇല.
ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ വരുമ്പോൾ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞാൽ പപ്പായ ഇല കഴുക്കുന്നത് ഗുണം ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
പപ്പായ ഇലകളിലെ സംയുക്തങ്ങൾ അസ്ഥിമജ്ജയെ ഉത്തേജിപ്പിക്കുകയും കൂടുതൽ പ്ലേറ്റ്‌ലെറ്റുകൾ ഉത്പാദിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പപ്പായ ഇലയിലെ പാപ്പൈൻ, സൈമോപാപൈൻ തുടങ്ങിയ ശക്തമായ എൻസൈമുകളുടെ സാന്നിധ്യം മൂലം ദഹനം സുഗമമാക്കാൻ സഹായിക്കുന്നു.
ഈ ഇലകളിലെ ആന്റിഓക്‌സിഡന്റുകൾ കരളിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും ചെയ്യുന്നു.
ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെ അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഇവയിലെ നാരുകൾ, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.