16 NOV 2025
TV9 MALAYALAM
Image Courtesy: Getty Images
അധികമാരും വാങ്ങികഴിക്കാത്ത പഴങ്ങളിൽ ഒന്നാണ് കിവി. കാരണം അല്പം വിലക്കൂടുതലാണ്. എന്നാൽ ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് കിവിപ്പഴം.
വിറ്റാമിൻ സി, എ, ഇ എന്നിവയാൽ സമ്പന്നമാണ് കിവി. സാധാരണയായി പോഷകാഹാരത്തിലും സ്മൂത്തികളിലും ധാരാളമായി കിവി ഉപയോഗിക്കാറുണ്ട്.
കിവിയുടെ തൊലി കളഞ്ഞാണ് നമ്മൾ കഴിക്കുന്നത്. എന്നാൽ തൊലിയോടെ കഴിച്ചാൽ കൂടുതൽ വിറ്റാമിൻ സി, ഇ എന്നിവ ലഭിക്കും. ഇത് കരളിന് നല്ലതാണ്.
ഫോളേറ്റ്, മഗ്നീഷ്യം, വിറ്റാമിൻ ബി6, കൂടുതൽ ഫൈബർ എന്നിവയും തൊലിയിൽ നിന്ന് ലഭിക്കും. രോമം പോലെയുള്ള ഭാഗം ഇഷ്ടമല്ലെങ്കിൽ പഴുത്ത ശേഷം കഴിക്കുക.
കഴിക്കാൻ ഗോൾഡ് കിവി തിരഞ്ഞെടുക്കാം. ഇത് അരിഞ്ഞ ശേഷം തൈരിൽ ചേർത്ത് കഴിക്കാവുന്നതാണ്. നല്ല ഉറക്കത്തിന് വളരെ ഗുണകരമാണിത്.
തൊലിയോടുകൂടിയ ഒരു പച്ച കിവിയിൽ ഏകദേശം 3.5 ഗ്രാം ഫൈബറും, ഗോൾഡ് കിവിയിൽ ഏകദേശം മൂന്ന് ഗ്രാം ഫൈബറും അടങ്ങിയിട്ടുണ്ട്.
കിവി വൻകുടൽ കാൻസർ വരാനുള്ള സാധ്യത കുറയ്ക്കും. മലബന്ധത്തിനുള്ള ഏറ്റവും മികച്ച പരിഹാരങ്ങളിൽ ഒന്നായാണ് കിവിയെ വിദഗ്ദ്ധർ കാണുന്നത്.
ചില ആളുകൾക്ക് കിവി കഴിക്കുമ്പോൾ അലർജി ഉണ്ടായേക്കാം. ചൊറിച്ചിൽ, വീക്കം, ശ്വാസംമുട്ട് എന്നിവ ഉണ്ടായാൽ ഉടൻ ഡോക്ടറെ സമീപിക്കുക