14 June 2025
NANDHA DAS
Image Courtesy: Freepik
ഒലിവ് ഓയിലിൽ ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട്. ഇത് മിതമായ അളവിൽ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
ഇത് ആരോഗ്യത്തിനും ചർമ്മത്തിനുമെല്ലാം ഗുണം ചെയ്യുമെങ്കിലും അമിതമായ ഉപയോഗം വിവിധ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
അമിതമായ ഒലിവ് ഓയിൽ ഉപഭോഗം ശരീരത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുകയും ചെയ്യും.
ഒലിവ് ഓയിൽ അമിതമായി കഴിക്കുന്നത് രക്തസമ്മർദ്ദത്തിന്റെ അളവ് കുറയ്ക്കുകയും തലകറക്കം, കിഡ്‌നി തകരാർ, സ്ട്രോക്ക് തുടങ്ങിവയക്ക് കാരണമാവുകയും ചെയ്യും.
ഒലിവ് ഓയിൽ ഇൻസുലിൻ പ്രതിരോധം വർധിപ്പിച്ച് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കും. പ്രമേഹരോഗികൾക്ക് ഇത് കൂടുതൽ അപകടകരമാണ്.
ഒലിവ് ഓയിലിൽ കൊഴുപ്പും കലോറിയും കൂടുതലായതിനാൽ ഇത് ദഹിക്കാൻ പ്രയാസകരമാകുന്നു. ഇത് ദഹനവ്യവസ്ഥയെ ബാധിക്കും.
കൊഴുപ്പും കലോറിയും കൂടുതലുള്ള ഒലിവ് ഓയിൽ പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം വർധിക്കാൻ കാരണമാകും.
ഒലിവ് ഓയിൽ കഴിക്കുന്നത് ചിലർക്ക് ചർമ്മത്തിൽ അലർജി പോലുള്ള പ്രശ്നങ്ങൾക്ക് കാരണമായേക്കും. അതിനാൽ ഉപയോഗം പരിമിതപ്പെടുത്തുക.