05 November 2026
Jayadevan A M
Image Courtesy: PTI
അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് പോര്‍ച്ചുഗലിന്റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ
ശതകോടികളാണ് റൊണാള്‍ഡോയുടെ സമ്പാദ്യം. ലഭ്യമായ മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ ആസ്തി എത്രയാണെന്ന് പരിശോധിക്കാം
ഫോര്‍ബ്‌സിന്റെ പുതിയ കണക്കുകള്‍ പ്രകാരം 1.2 ബില്യണ്‍ ഡോളര്‍ (ഏകദേശം 10,000 കോടിയിലധികം രൂപ) ആണ് റൊണാള്‍ഡോയുടെ ആസ്തി
സൗദി അറേബ്യന്‍ ക്ലബായ അല്‍ നസറിനു വേണ്ടിയാണ് താരം കളിക്കുന്നത്. പ്രതിവര്‍ഷം ഏകദേശം 224 മില്യണ്‍ ഡോളറാണ് (1,850 കോടിയിലധികം രൂപ) ശമ്പളവും മറ്റ് കരാറുകളുമായി ലഭിക്കുന്നത്
വിവിധ ബ്രാന്‍ഡുകളുമായി അദ്ദേഹത്തിന് കരാറുകളുണ്ട്. ഇതുവഴിയും വരുമാനം ലഭിക്കുന്നു. നൈക്കിയുമായുള്ളത് ലൈഫ്‌ടൈം കോണ്‍ട്രാക്ടാണ്
'സിആര്‍7' എന്ന സ്വന്തം ബ്രാന്‍ഡിന് കീഴില്‍ വസ്ത്രങ്ങള്‍, പെര്‍ഫ്യൂമുകള്‍, ജിമ്മുകള്‍, ഹോട്ടല്‍ ശൃംഖലകള്‍ എന്നിവയുണ്ട്
ഇന്‍സ്റ്റഗ്രാമില്‍ 679 മില്യണ്‍ പേരാണ് റൊണാള്‍ഡോയെ ഫോളോ ചെയ്യുന്നത്. ഓരോ സ്‌പോണ്‍സേഡ് പോസ്റ്റില്‍ നിന്നും വന്‍ തുക വരുമാനമായി ലഭിക്കുന്നു
2003 ഓഗസ്ത് 20-നാണ് അദ്ദേഹം പോര്‍ച്ചുഗലിനായി അരങ്ങേറിയത്. 23 വര്‍ഷം നീണ്ട റൊണാള്‍ഡോയുടെ കരിയറിനാണ് വിരാമമായത്