17 May 2025

NANDHA DAS

ചര്‍മ്മത്തിലെ ചുളിവുകളെ തടയാൻ പേരയ്ക്ക

Image Courtesy: Freepik

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പഴമാണ് പേരയ്ക്ക. ദിവസവും ഓരോ പേരയ്ക്ക കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. 

പേരയ്ക്ക

ആന്റി ഓക്‌സിഡന്റുകളുള്ള പേരയ്ക്ക പതിവായി കഴിക്കുന്നത് ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്.

ചർമ്മത്തിന് 

 നാരുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ധാരാളം അടങ്ങിയ പേരയ്ക്ക കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ ഗുണം ചെയ്യും.

ദഹനം

വിറ്റാമിൻ സിയുടെ മികച്ച ഉറവിടമായ പേരയ്ക്ക ദിവസവും കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

രോഗപ്രതിരോധശേഷി

പെക്ടിൻ അടങ്ങിയിട്ടുള്ള പേരയ്ക്ക ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി ഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.

ഭാരം നിയന്ത്രിക്കാൻ 

ദിവസവും ഓരോ പേരയ്ക്ക വീതം കഴിക്കുന്നത് ആർത്തവ വേദനയുടെ തീവ്രത കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ദർ പറയുന്നു.

ആർത്തവ വേദന കുറയ്ക്കാൻ

ലയിക്കുന്ന നാരുകളാൽ സമ്പുഷ്ടമായ പേരയ്ക്ക കഴിക്കുന്നത് ശരീരത്തിലെ മോശം കൊളസ്‌ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.

കൊളസ്‌ട്രോൾ കുറയ്ക്കാൻ 

പേരയ്ക്ക ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.

ഹൃദയാരോഗ്യം