11 June 2026

Jenish Thomas

എന്താണ് ഫിഫയുടെ പൂർണനാമം?

Image Courtesy: PTI/ Getty Images

ഫുട്ബോൾ ലോകകപ്പിന് ഇന്ന് തുടക്കമാകുകയാണ്. ഫിഫ ലോകകപ്പ് എന്നാണ് എല്ലാവരും ഈ ടൂർണമെൻ്റിനെ വിശേഷിപ്പിക്കുന്നത്. എന്താണ് ഈ ഫിഫ എന്ന പരിശോധിക്കാം

ഫിഫ ലോകകപ്പ്

ഫെഡറേഷൻ ഇൻ്റർനാഷ്ണലെ ഡി ഫുട്ബോൾ അസോസിയേഷൻ എന്ന സ്പാനിഷ് പദങ്ങളാണ് ഫിഫ എന്ന് ചുരുക്കിയിരിക്കുന്നത്. രാജ്യാന്തര ഫുട്ബോൾ അസോസിയേഷൻ എന്നാണ് അർഥം

ഫിഫ

ഫുട്ബോളിന് പുറമെ ബിച്ച് സോക്കർ, ഫുട്സാൾ എന്നീ കായകവിനോദങ്ങളും ഫിഫയുടെ കീഴിൽ വരുന്നതാണ്.

ഫുട്ബോൾ മാത്രമല്ല

1904ൽ ആണ് ഫിഫ രൂപീകൃതമാകുന്നത്. യുകെയുടെ ആതിപത്യത്തിൽ നിന്നും മാറി ബെൽജിയം, ഡെൻമാർക്ക്, ഫ്രാൻസ്, ജർമനി, നെതർലാൻഡ്സ്, സ്പെയിൻ, സ്വീഡൻ സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങൾ ചേർന്നാണ് ഫിഫ രൂപീകരിക്കുന്നത്

ഫിഫ രൂപീകരിച്ചത്

സ്വിറ്റ്സർലാൻഡിലെ സൂറിച്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിഫയിൽ നിലവിൽ 211 രാജ്യങ്ങളാണ് ഭാഗമായിട്ടുള്ളത്. ഗിയാനി ഇൻ്റഫെൻ്റീനോയാണ് നിലവിൽ ഫിഫയുടെ പ്രസിഡൻ്റ്

ഗിയാനി ഇൻ്റഫെൻ്റീനോ

ഫിഫയുടെ കീഴിലായിട്ടാണ് വിവിധ ഭൂഖണ്ഡങ്ങളുടെ കേന്ദ്രീകരിച്ച് എഎഫ്സി യുവേഫ് പോലെയുള്ള ഫെഡറേഷനുകളും രൂപീകരിച്ചിട്ടുണ്ട്. 

വിവിധ ഭൂഖണ്ഡങ്ങളിൽ

ഫുട്ബോൾ ലോകകപ്പിന് പുറമെ ക്ലബ് ലോകകപ്പ്, ഇൻ്റർകോണ്ടിനെൻ്റൽ കപ്പ്, അണ്ടർ-20, അണ്ടർ-17, ഫുട്സാൾ ലോകകപ്പ് തുടങ്ങിയ ടൂർണമെൻ്റുകൾ ഫിഫ സംഘടിപ്പിക്കുന്നുണ്ട്.

ലോകകപ്പിന് പുറമെ

ബ്രസീലാണ് ഏറ്റവും കൂടുതൽ ഫിഫ ലോകകപ്പിൽ മുത്തമിട്ടിട്ടുള്ളത്. കഴിഞ്ഞ തവണ അർജൻ്റീനയാണ് ഫിഫ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.

ബ്രസീലും അർജൻ്റീനയും