9 February 2026

Aswathy Balachandran

എന്താണ് ഹജ്ജ്? എന്തിനീ യാത്ര 

Image Courtesy: Getty 

ഹജ്ജ് തീർത്ഥാടനം എന്ന് പ്രാധാന്യത്തോടെ നാം കേൾക്കാറുണ്ട്. എന്താണ് ഹജ്ജ്? ഇതിന്റെ പ്രധാന്യമെന്ത്? എന്നെല്ലാം നോക്കാം 

പ്രാധാന്യം 

ഇസ്‌ലാമിലെ അഞ്ച് നിർബന്ധ കർമ്മങ്ങളിൽ (തൂണുകളിൽ) ഒന്നാണ് ഹജ്ജ്. ശാരീരികമായും സാമ്പത്തികമായും ശേഷിയുള്ള ഓരോ മുസ്ലീമും ഇത് നിർവഹിച്ചിരിക്കണം.

ഹജ്ജ്? 

അല്ലാഹുവിന്റെ ഭവനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മക്കയിലെ പരിശുദ്ധ കഅബയെ ലക്ഷ്യമാക്കി ദശലക്ഷക്കണക്കിന് വിശ്വാസികൾ ഇവിടെ ഒത്തുചേരുന്നു.

കഅബ

ഉംറ വർഷത്തിൽ ഏത് സമയത്തും നിർവഹിക്കാം. എന്നാൽ ഹജ്ജ് ഇസ്‌ലാമിക് കലണ്ടറിലെ 12-ാം മാസമായ ദുൽ ഹിജ്ജയിൽ മാത്രമേ നിർവഹിക്കാൻ സാധിക്കൂ.

ഹജ്ജും ഉംറയും

കഴിഞ്ഞകാല പാപങ്ങൾ പൊറുക്കപ്പെടാനും അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാനുമുള്ള വലിയ അവസരമാണ് ഹജ്ജ്. ഇത് വിശ്വാസികളുടെ ഈമാൻ വർദ്ധിപ്പിക്കുന്നു.

പുണ്യയാത്ര 

ഹജ്ജ് വേളയിൽ എല്ലാവരും ഒരേപോലെയുള്ള വസ്ത്രങ്ങൾ ധരിക്കുന്നു. രാജ്യം, നിറം, സമ്പത്ത് എന്നിവയുടെ വേർതിരിവില്ലാതെ സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും വലിയ സന്ദേശം ഇത് നൽകുന്നു.

സന്ദേശം 

സഫാ-മർവ്വ കുന്നുകൾക്കിടയിലെ നടത്തം, അറഫാ സംഗമം, മിനായിലെ പിശാചിനെ കല്ലെറിയൽ തുടങ്ങിയവ ഹജ്ജിലെ പ്രധാന ചടങ്ങുകളാണ്.

പ്രധാന കർമ്മങ്ങൾ 

ഇബ്രാഹിം നബിയുടെയും മകൻ ഇസ്മായിൽ നബിയുടെയും ത്യാഗപൂർണ്ണമായ ജീവിതവുമായി ഹജ്ജ് ബന്ധപ്പെട്ടിരിക്കുന്നു. ഇബ്രാഹിം നബിയാണ് കഅബ നിർമ്മിച്ചത്.

ചരിത്ര പശ്ചാത്തലം