24 March 2026
SHIJI MK
Image Credit: Getty Images
കേരളത്തെ ആശങ്കയിലാഴ്ത്തി വീണ്ടും കവാസാക്കി എന്ന അസുഖം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. നിപ, കൊറോണ, അമീബിക് മസ്തിഷ്‌കജ്വരം തുടങ്ങിയ അസുഖങ്ങളെല്ലാം ഉണ്ടാക്കിയ ഭീതി കവാസാക്കിയും സൃഷ്ടിക്കുന്നു.
1961ല്‍ ജാപ്പനീസ് ഡോക്ടറായ ടോമി സാക്കയാണ് കവാസാക്കിയെന്ന ഈ അസുഖം ആദ്യമായി തിരിച്ചറിയുന്നത്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ പേരിലുമാണ് രോഗം അറിയപ്പെടുന്നത്. പനി കൂടി ഹൃദയധമനികളുടെ പ്രവര്‍ത്തനം നിലച്ച് പൊട്ടിപോകുന്നതാണ് അസുഖം.
അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലാണ് സാധാരണയായി ഈ അസുഖം കണ്ടുവരുന്നത്. എന്നാല്‍ കൊവിഡ് കാലത്ത് വൈറസ് ബാധിച്ച മുതിര്‍ന്നവരിലും ഈ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു.
ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന കൊറോണറി ധമനികളെയാണ് കവാസാക്കി കീഴടക്കുന്നത്. ഈ അവസ്ഥ ഗുരുതരമായ ഹൃദയ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുന്നു. രോഗം മൂര്‍ച്ഛിച്ചാല്‍ മരണം വരെ സംഭവിക്കാം.
എന്താണ് കവാസാക്കി രോഗം ഉണ്ടാകുന്നതിന് കാരണമെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. വൈറസോ ഇന്‍ഫെക്ഷനോ ആകാം കാരണമെന്ന നിഗമനത്തിലാണ് ആരോഗ്യവിദഗ്ധര്‍.
അഞ്ച് ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന പനി, കണ്ണുകളില്‍ ചുവപ്പ്, ചുണ്ടുകള്‍ വരണ്ട് പൊട്ടും, നാവിന് ചുവപ്പുനിറം, കൈകാലുകളില്‍ വീക്കവും ചുവപ്പും, ചര്‍മ്മത്തില്‍ പാടുകള്‍, കഴുത്തില്‍ കഴലകള്‍ ഉണ്ടാകും.
ഈ രോഗം കൃത്യസമയത്ത് കണ്ടെത്തിയില്ലെങ്കില്‍ കുട്ടികളുടെ ജീവന്‍ തന്നെ അപകടത്തിലാകാന്‍ സാധ്യതയുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടന്‍ തന്നെ കുട്ടികളെ ഡോക്ടറെ കാണിക്കുക. അശ്രദ്ധ പാടില്ല.