15 June 2025
SARIKA KP
Image Courtesy: Instagram
ഫാഷൻ ലോകത്ത് ഇപ്പോൾ ട്രെൻഡിങ്ങ് ആയി നിൽക്കുന്നത് ഒരു ഇത്തിരിക്കുഞ്ഞൻ ആണ്, ലബുബു എന്നാണ് ഇതിന്റെ പേര്.
ഇൻസ്റ്റാഗ്രാമിൽ റീലുകളായും , ചില കടകളിൽ വിൽക്കാൻ വച്ചിരിക്കുന്നതായും നിങ്ങൾ ഈ ഇത്തിരി കുഞ്ഞനെ കണ്ടിട്ടുണ്ടാകും.
വിടർന്ന കണ്ണുകളും, കോൺ ആകൃതിയിലുള്ള ചെവികളും, പ്രത്യേക ചിരിയുമൊക്കെയായി ബാഗിന്റെ അറ്റത്ത് തൂങ്ങിക്കിടക്കുന്ന ഇതിനെ കാണാൻ പ്രത്യേക ഭംഗിയാണ്.
ദക്ഷിണ കൊറിയൻ പെൺകുട്ടികളുടെ മ്യൂസിക് ബാൻഡ് ഗ്രൂപ്പായ ബ്ലാക്ക് പിങ്കിലെ ലിസയാണ് ഈ ട്രെൻഡിന് തുടക്കം കുറിച്ചത്.
ബാർബിയും, ഹോട്ട്‌വീലുകളുമൊക്കെ പോലെ ആളുകളെ ആകർഷിക്കുന്ന ലബുബു, വിവിധ നിറങ്ങളിലും ആകൃതിയിലും ലഭ്യമാണ്.
2019ലാണ് ചൈന ആസ്ഥാനമായുള്ള കളിപ്പാട്ട നിർമ്മാണ കമ്പനിയായ പോപ്പ് മാർട്ടിന് ലുബുബുവിന്റെ വിപണനാനുമതി ലഭിക്കുന്നത്.
ഇഷ്ടനിറത്തിലുളള പാവ വാങ്ങാനാവില്ല. വാങ്ങിയ ശേഷം കവർ തുറന്നുനോക്കുമ്പോൾ മാത്രമാണ് ഏത് നിറത്തിലുളള പാവയാണ് ലഭിച്ചിരിക്കുന്നത് എന്നറിയുകയുളളൂ.
ഓരോ ലബുബു പാവകളും ഓരോ ആശയങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. സന്തോഷം, പ്രതീക്ഷ, എന്നിങ്ങനെ പോകുന്നു നിറങ്ങളുടെ അർഥം.