8 July 2025

TV9 MALAYALAM

അലസമായ ജീവിതശൈലിയും വന്ധ്യതയും തമ്മില്‍ എന്ത് ബന്ധം?

Image Courtesy: Getty

വന്ധ്യത വര്‍ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 20-30 പ്രായപരിധിയിലുള്ളവരില്‍ പോലും വന്ധ്യത വര്‍ധിക്കുന്നത് ആശങ്കയാണ്.

വന്ധ്യത

സ്‌ട്രെസ്, പോഷകാഹാരക്കുറവ്, ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങി വിവിധ ഘടകങ്ങള്‍ കാരണമാണ്. ഇതില്‍ പ്രധാനമാണ് അലസമായ ജീവിതശൈലി.

കാരണങ്ങള്‍

ഉദാസീനമായ ജീവിതശൈലി പുലര്‍ത്തുന്നവര്‍ നിരവധിയാണ്. ഇരുന്ന് ദീര്‍ഘനേരം ജോലി ചെയ്യുന്നതടക്കം നല്ലതല്ല.

ജീവിതശൈലി

ഉദാസീനമായ ജീവിതശൈലി പല കാരണങ്ങളാല്‍ വന്ധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവയില്‍ ചിലത് പരിശോധിക്കാം

വെല്ലുവിളി

അലസമായ ജീവിതശൈലി ഇൻസുലിൻ പ്രതിരോധം, ശരീരഭാരം, ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവയ്ക്ക് കാരണമാകും, ഇത് അണ്ഡോത്പാദനത്തെയും ടെസ്റ്റോസ്റ്റിറോൺ ഉൽപാദനത്തെയും ബാധിക്കും.

ഹോർമോൺ അസന്തുലിതാവസ്ഥ

അലസമായ ജീവിതശൈലി അമിതഭാരത്തിലേക്ക് നയിക്കും. അധിക കൊഴുപ്പ് ഹോർമോണുകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും, അണ്ഡത്തിന്റെയും ബീജത്തിന്റെയും ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യും

അമിതഭാരം

ഓക്‌സിഡേറ്റീവ് സ്‌ട്രെസ്‌ ഇത് അണ്ഡത്തിനും ബീജത്തിനും ദോഷകരമാണ്. മാനസികാരോഗ്യവുമായും വന്ധ്യത ബന്ധപ്പെട്ടിരിക്കുന്നു. ജീവിതശൈലി മെച്ചപ്പെടുത്തണം

പ്രശ്‌നങ്ങള്‍

ഈ വെബ്‌സ്റ്റോറിയില്‍ നല്‍കിയിരിക്കുന്നവ പൊതുവായ വിവരങ്ങള്‍ക്ക് മാത്രമുള്ളതാണ്. പ്രൊഫഷണൽ മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. സംശയങ്ങള്‍ക്ക് ഡോക്ടറെ സമീപിക്കുക

നിരാകരണം