9 December 2025

Nithya V

കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?

Image Credit: PTI, Getty Images

തദ്ദേശതിരഞ്ഞെടുപ്പ് തിരക്കിലാണ് കേരളം. തിരഞ്ഞെടുപ്പ് സമയത്ത് പൊതുവെ ചർച്ചയാവുന്ന വിഷയമാണ് കള്ളവോട്ട്.

തിരഞ്ഞെടുപ്പ്

എന്നാൽ കള്ളവോട്ട് ചെയ്യുന്നവർക്ക് ശിക്ഷ എന്താണെന്ന് അറിയാമോ? ജയിൽ ശിക്ഷയാണോ പിഴയാണോ, അറിയാം...

കള്ളവോട്ട്

ആൾമാറാട്ടം, വ്യാജരേഖചമയ്ക്കൽ, കള്ളവോട്ട് ചെയ്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കൽ എന്നീ  മൂന്നു വകുപ്പുകൾ ഒന്നിച്ച് ചേർത്താണ് കേസെടുക്കുന്നത്.

കേസ്

കുറ്റം തെളിഞ്ഞാൽ ഒരു വർഷം തടവും പിഴയും ലഭിക്കാം. ഇന്ത്യൻ ശിക്ഷാനിയമവും ജനപ്രാതിനിധ്യനിയമവും അനുസരിച്ചാണ് കേസ്.

ശിക്ഷ

കള്ളവോട്ടിന് തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ ഒത്താശചെയ്തെന്ന് വ്യക്തമായാൽ സസ്പെൻഷൻ ഉൾപ്പടെ വകുപ്പുതല നടപടിയുണ്ടാകും.

നടപടി

ജനപ്രതിനിധികൾ കള്ളവോട്ട് ചെയ്തെന്ന് കോടതി കണ്ടെത്തിയാൽ ഇവരെ അയോഗ്യരാക്കാൻ ജനപ്രാതിനിധ്യനിയമത്തിൽ വ്യവസ്ഥയുണ്ട്.

ജനപ്രതിനിധി

കള്ളവോട്ട് ബോധ്യപ്പെട്ടാൽ രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളായി നിൽക്കുന്ന ബൂത്ത് ഏജന്‍റുമാർക്ക് പരാതി നൽകാം.

ബൂത്ത് ഏജന്റ്

പരാതി നൽകാതിരുന്നാൽ അവരും കള്ളവോട്ടിന് ഒത്താശ ചെയ്തുവെന്ന് കണക്കാക്കുന്നതാണ്. കള്ളവോട്ട് സ്ഥിരീകരിച്ചാൽ വോട്ടെടുപ്പ് റദ്ദാക്കി, റീപോളിങ് നടത്തും.

റീപോളിങ്