08  December 2025

SHIJI MK

Image Courtesy:  Getty Images

വിര ശല്യം ബുദ്ധിമുട്ടിക്കുന്നു- ണ്ടോ? പരിഹാരമുണ്ട്‌

വയറില്‍ വിരയുടെ സാന്നിധ്യം രൂക്ഷമാകുമ്പോള്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് അനുഭവപ്പെടുന്നത്. ഈ ഘട്ടത്തില്‍ ശരീരം വിവിധ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും.

വിര

വിര ശല്യത്തെ അത്ര നിസാരമായി കാണരുത്. കൃത്യ സമയത്ത് ചികിത്സ ഉറപ്പാക്കിയില്ലെങ്കില്‍ അത് നിങ്ങളെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് കൊണ്ടുചെന്നെത്തിക്കും.

ചികിത്സ

വിര ശല്യം ഉണ്ടാകുന്നതിന് ശുചിത്വത്തിനും പുറത്തുനിന്നുള്ള ആഹാരത്തിനും പങ്കുണ്ട്. വൃത്തിയില്ലാത്ത ആഹാരങ്ങള്‍ കഴിക്കുന്നവരില്‍ വിര ശല്യം കൂടുതലാകും.

ആഹാരം

വിരകള്‍ വയറ്റില്‍ ഉണ്ടായാല്‍ ശരീരം പെട്ടെന്ന് ക്ഷീണിക്കും. ഇതുമാത്രമല്ല വേറെയും ഒട്ടനവധി അസ്വസ്ഥതകള്‍ വിര ശല്യവുമായി ബന്ധപ്പെട്ട് ഉണ്ടാകാം.

ബുദ്ധിമുട്ട്

ഒരു വ്യക്തി ദിവസവും കഴിക്കുന്നതും കുടിക്കുന്നതുമായ ഭക്ഷണങ്ങളിലൂടെയാണ് ശരീരത്തില്‍ വിരയെത്തുന്നത് എന്ന കാര്യം പ്രത്യേകം ഓര്‍മ്മിക്കുക.

ഭക്ഷണം

വിര ശല്യം രൂക്ഷമാകുമ്പോള്‍, വയറുവേദന, മലബന്ധം, ഛര്‍ദി, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിക്കും. എന്നാല്‍ ഇവ അത്ര നിസാരമല്ല.

ലക്ഷണം

നാവ് വെളുത്ത നിറത്തിലാകുന്നു, കണ്ണുകള്‍ ചുവക്കുന്നു, ശരീരത്തില്‍ പാടുകള്‍ വരുന്നു, ചൊറിച്ചില്‍, വായ്‌നാറ്റം എന്നിവയും ലക്ഷണങ്ങളാണ്.

കൂടാതെ

നഖം വെട്ടുക, നഖം കടിയ്ക്കുന്നത് ഒഴിവാക്കുക, അടിവസ്ത്രങ്ങള്‍ വൃത്തിയായി കഴുകി വെയിലത്തിട്ട് ഉണക്കുക തുടങ്ങിയ ശുചിത്വ ശീലങ്ങള്‍ വഴി വിരയെ പ്രതിരോധിക്കാം.

എങ്ങനെ