19 July 2025
TV9 MALAYALAM
Image Courtesy: Getty
നഖം കടിക്കുന്നത് ചിലര്‍ക്ക് ഒരു ശീലമാണ്. ഒനിക്കോഫാഗിയ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് ഒരു മോശം പ്രവണതയാണ്
പതിവായി നഖം കടിച്ചാല്‍ നഖങ്ങള്‍ക്കും ചുറ്റുമുള്ള ചര്‍മ്മങ്ങള്‍ക്കും കേടുവരുത്തിയേക്കാം. പതിവായി വിരലുകൾ വായിൽ വയ്ക്കുന്നതിലൂടെ ശരീരത്തെ ബാക്ടീരിയകളാൽ ബാധിച്ചേക്കാം.
നഖം കടിക്കുന്ന ശീലം പലരിലും കുട്ടിക്കാലം മുതലാണ് ആരംഭിക്കുന്നത്. ചിലര്‍ക്ക് കൗമാരപ്രായം പിന്നിടുമ്പോഴാകാം ഇത് വര്‍ധിക്കുന്നത്
ഇത് സാധാരണയായി വൈകാരികമോ മാനസികമോ ആയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അവയില്‍ ചില കാരണങ്ങള്‍ നോക്കാം
ഉത്കണ്ഠ, ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ, എന്യൂറസിസ്, ഒപ്പോസിഷണൽ ഡിഫയന്റ് ഡിസോർഡർ, ടിക് ഡിസോർഡർ തുടങ്ങിയവ കാരണങ്ങളാകാം
ഈ ശീലം ഒരിക്കൽ രൂപപ്പെട്ടാൽ അത് നിർത്താൻ പ്രയാസമായിരിക്കും. നഖം ആവർത്തിച്ച് കടിക്കുന്നത് ചില ഹ്രസ്വകാല പ്രശ്നങ്ങൾക്ക് കാരണമാകും
നഖം കടിക്കുന്നത് മൂലമുള്ള ദീർഘകാല കേടുപാടുകൾ അപൂർവമാണ്. എന്നാല്‍ കടിച്ച നഖങ്ങള്‍ വിഴുങ്ങിയാല്‍ അത് ദഹനപ്രശ്‌നങ്ങളടക്കമുള്ള കുഴപ്പങ്ങളുണ്ടാക്കിയേക്കാം
വിവിധ മെഡിക്കല്‍ വെബ്‌സൈറ്റുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളാണ് ഇവിടെ നല്‍കിയിരിക്കുന്നത്. പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല