15 JULY 2025
SHIJI MK
Image Courtesy: Getty Images
പഞ്ചസാര ചേര്‍ക്കാതെ ചായയോ മറ്റ് മധുര പാനീയങ്ങളോ കുടിക്കുന്നതിനെ കുറിച്ച് പലര്‍ക്കും ചിന്തിക്കാന്‍ പോലും സാധിക്കില്ല. പാനീയങ്ങളില്‍ മാത്രമല്ല ചിലര്‍ ഭക്ഷണത്തിലും പഞ്ചസാര ചേര്‍ക്കുന്നു.
പഞ്ചസാര ഉപയോഗിക്കുന്നതിന് പ്രായമില്ലാത്തത് കൊണ്ട് തന്നെ പ്രായമായാലും മധുരം മസ്റ്റാണ്. പ്രമേഹരോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് ഇതൊരു പ്രധാന കാരണം തന്നെയാണ്.
അതിനാല്‍ തന്നെ ഒരു ദിവസം ഒരാള്‍ക്ക് എത്ര അളവില്‍ പഞ്ചസാര കഴിക്കാം എന്നതിനെ കുറിച്ച് അറിഞ്ഞുവെക്കുന്നത് നല്ലതാണ്. അതനുസരിച്ച് കഴിക്കാമല്ലോ അല്ലേ?
ലോകാരോഗ്യ സംഘടന പറയുന്നത് അനുസരിച്ച് ഒരു വ്യക്തി ഒരു ദിവസം ആറ് സ്പൂണ്‍ പഞ്ചസാരയില്‍ കൂടുതല്‍ കഴിക്കാന്‍ പാടില്ല.
മധുരപലഹാരത്തില്‍ 3-4 ടീസ്പൂണ്‍, ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ 1.5-2, 1 കപ്പ് ചായയില്‍ 1-2 ടീസ്പൂണും ഒരു ഗ്ലാസ് കോള്‍ഡ് ഡ്രിങ്കില്‍ 7-8 സ്പൂണ്‍ പഞ്ചസാരയുമാണ് അടങ്ങിയിരിക്കുന്നത്.
എന്നാല്‍ പാല്‍, പഴങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് ലഭിക്കുന്ന പ്രകൃതിദത്ത പഞ്ചസാര ഇതില്‍ ഉള്‍പ്പെടുത്തിയില്ല. പായ്ക്ക് ചെയ്തതോ അല്ലെങ്കില്‍ സംസ്‌കരിച്ചതോ ആയ ഭക്ഷണങ്ങളിലെ പഞ്ചസാരയാണ് വിഷയം.
ശരീരത്തിലേക്ക് അമിതമായ അളവില്‍ പഞ്ചസാര എത്തുന്നത് പ്രമേഹത്തിനൊപ്പം പൊണ്ണത്തടി, ക്ഷീണം, ഹൃദ്രോഗങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
പറഞ്ഞിരിക്കുന്ന അളവില്‍ കൂടുതല്‍ പഞ്ചസാര നിങ്ങളുടെ ശരീരത്തിലെത്തുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും കുറയ്ക്കണം. പഞ്ചസാരയ്ക്ക് പകരം പഴങ്ങള്‍ ഉപയോഗിക്കാം. എന്നാല്‍ അധികമാകരുത്.