22 July 2025

TV9 MALAYALAM

കുട്ടികളുടെ ബുദ്ധിവളര്‍ച്ചയ്ക്ക് മാതാപിതാക്കള്‍ ചെയ്യേണ്ടത്‌

Image Courtesy: Getty

ഇന്ന് കുട്ടികള്‍ പോലും സദാസമയവും ഫോണുകളിലും ഗാഡ്‌ജെറ്റുകളിലുമാണ് സമയം ചെലവഴിക്കുന്നത്. പക്ഷേ, ഇത് അവരെ പല തരത്തില്‍ അപകടകരമായി ബാധിക്കാം.

കുട്ടികള്‍ 

ഇത് കുട്ടികളുടെ തലച്ചോറിന്റെ വികാസം, വൈജ്ഞാനിക പ്രവര്‍ത്തനം, സര്‍ഗാത്മകത തുടങ്ങിയവയെ ഇത് മോശമായി ബാധിക്കും

തലച്ചോറിന്റെ വികാസം

കുട്ടികളില്‍ ആരോഗ്യകരമായ ബ്രെയിന്‍ ഡെവലപ്‌മെന്റ് ഉറപ്പാക്കുന്നതിന് മാതാപിതാക്കളുടെ ഇടപെടല്‍ അനിവാര്യമാണ്‌

ഇടപെടല്‍ 

ദീര്‍ഘനേരമുള്ള സ്‌ക്രീന്‍ സമയം പ്രീഫ്രോണ്ടൽ കോർട്ടെക്സിൽ (തലച്ചോറിലെ ഫ്രന്റൽ ലോബിന്റെ ഒരു നിർണായക ഭാഗം) മാറ്റങ്ങൾക്ക് കാരണമാകും. സ്‌ക്രീന്‍ സമയം കുറയ്ക്കണം

സ്‌ക്രീന്‍ സമയം

ഉറക്കം തലച്ചോറിന്റെ വികാസത്തിന് നിർണായകമാണ്. ശ്രദ്ധക്കുറവ്, പെരുമാറ്റ പ്രശ്നങ്ങൾ, മാനസികാവസ്ഥയിലെ തകരാറുകൾ എന്നിവയ്ക്ക് ഉറക്കക്കുറവ് കാരണമാകും

ഉറക്കം 

കുട്ടികളെ നന്നായി കളിക്കാന്‍ അനുവദിക്കണം. ഓട്ട്‌ഡോര്‍ ഗെയിമുകള്‍ കുട്ടികളില്‍ പോസിറ്റിവായ മാറ്റങ്ങളുണ്ടാക്കും

ഗെയിമുകള്‍ 

നല്ല പോഷകാഹാരം കുട്ടികള്‍ക്ക് നല്‍കണം. സമീകൃതാഹാരം കഴിക്കേണ്ടത് അത്യാവശ്യമാണ്. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ കഴിക്കുക

പോഷകാഹാരം 

പ്രൊഫഷണല്‍ ഉപദേശത്തിന് പകരമല്ല ഈ ലേഖനം. വിവരദായക ആവശ്യങ്ങള്‍ക്ക് മാത്രമാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്‌

നിരാകരണം