08 NOV 2025
TV9 MALAYALAM
Image Courtesy: Getty Images
പലരും മുഖം തിരിക്കുന്ന പച്ചകറികളിൽ ഒന്നാണ് വെണ്ടയ്ക്ക. നിരവധി ആരോഗ്യ ഗുണങ്ങളാണ് ഇവയ്ക്കുള്ളത്. സാമ്പാറിലാണ് കൂടുതലും കാണുക.
വെണ്ടയ്ക്കയിൽ അടങ്ങിയിരിക്കുന്ന മ്യൂസിലേജാണ് ഒട്ടിപ്പിടിക്കുന്നതിന് കാരണമാകുന്നത്. ഇത് ആമാശയത്തിനും ഒപ്പം ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഒഴിവാക്കാനും നല്ലതാണ്.
കൂടാതെ വെണ്ടയ്ക്ക കാൽസ്യം, പ്രോട്ടീൻ, ധാതുക്കൾ എന്നിവയുടെ പ്രധാന ഉറവിടമാണ്. എന്നാൽ ചിലതിനൊപ്പം ഇവ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല.
പാവയ്ക്കയ്ക്ക് കയ്പും വെണ്ടയ്ക്ക ഒട്ടിപ്പിടിക്കുന്നതുമാണ്. ഇവ ഒന്നിച്ച് കഴിക്കുകയോ മിക്‌സ് ചെയ്ത് വിഭവം തയ്യാറാക്കുകയോ ചെയ്‌താൽ ദഹന പ്രശ്നങ്ങളുണ്ടായേക്കാം.
പൊതുവെ കയ്പുള്ള പച്ചക്കറികൾ ശരീരത്തിന് വളരെ ചൂടുള്ളതാണ്. അതേസമയം വെണ്ടയ്ക്ക തണുത്ത സ്വഭാവമുള്ളതായി കണക്കാക്കപ്പെടുന്നു.
വെണ്ടയ്ക്കയും റാഡിഷും ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ ഇവ ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. ദഹനം, ശരീരവണ്ണം മുതൽ ചർമ്മ അലർജി വരെയുണ്ടായേക്കാം.
മത്സ്യം, തൈര്, തക്കാളി എന്നിവ ഉൾപ്പെടെ വെണ്ടക്കയ്ക്കൊപ്പം കഴിക്കുന്നത് നല്ലതല്ല. പയറിനൊപ്പം കഴിക്കാം. ഇത് ആരോഗ്യത്തിന് നല്ലതാണ്.
വെണ്ടയ്ക്ക് കഴിക്കുന്നതിലൂടെ രക്തസമ്മർദം നിയന്ത്രിക്കാനും മെറ്റബോളിസം കൂട്ടാനും ഫാറ്റ് കുറയാക്കാനും സാധിക്കുന്നതാണ്.