11 June 2025
TV9 MALAYALAM
Image Courtesy: Getty
മഴക്കാലത്ത് പാമ്പുകളുടെ ശല്യം കൂടുതലാണ്. ഈ സാഹചര്യത്തില്‍ ജാഗ്രതയും അനിവാര്യമാണ്. കടിയേല്‍ക്കാതെ ശ്രദ്ധിക്കണം
കടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഡോ. ഹെര്‍നോള്‍ഡ് പോള്‍ സമൂഹമാധ്യമത്തില്‍ വിശദീകരിച്ച കാര്യങ്ങള്‍ നോക്കാം
കടിയേറ്റാല്‍ പേടിക്കുകയോ, അല്ലെങ്കില്‍ മറ്റുള്ളവരെ പേടിപ്പിക്കുകയോ ചെയ്യരുത്. ഇക്കാര്യം പ്രധാനമായും ശ്രദ്ധിക്കണം
കടിച്ച പാമ്പിനെ അന്വേഷിച്ചുപോകേണ്ട. കഴിയുമെങ്കില്‍ മാത്രം ഏത് പാമ്പാണെന്നും, അതിന്റെ ഫീച്ചേഴ്‌സും ഓര്‍ക്കുക
കടിച്ച ഭാഗത്ത് കൂടുതല്‍ മുറിവുണ്ടാക്കാനോ, രക്തം വലിച്ചെടുക്കാനോ ശ്രമിക്കരുത്. ഒരിക്കലും ഐസും വയ്ക്കരുത്
കടിയേറ്റ ഭാഗത്ത് മാലയോ, വാച്ചോ, മോതിരങ്ങളോ ഉണ്ടെങ്കില്‍ അത് മാറ്റുക. അവിടെ വീക്കുണ്ടായാല്‍ ബുദ്ധിമുട്ടുണ്ടാക്കും
കടിയേറ്റ ഭാഗം അനക്കാതിരിക്കുക. ഇതിനായി ഫ്രാക്ചര്‍ ഉണ്ടാകുമ്പോള്‍ ചെയ്യുന്നതുപോലെ കോലോ മരക്കഷ്ണമോ ഉപയോഗിച്ച് ചുറ്റുക
വലിച്ചുമുറുക്കി ടൈറ്റായി കെട്ടരുത്. ഒരു വിരല്‍ കടത്താനുള്ള വിടവ് വേണം. സമയം കളയാതെ ആന്റിവെനമുള്ള ആശുപത്രിയിലെത്തിക്കണം