03 August 2025

Jayadevan A M

ഉണ്ടിട്ട് കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണം, കാരണം?

Image Courtesy: Getty, Unsplash, Pexels

ഉണ്ടിട്ട് കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണമെന്നാണ് മലയാളത്തിലെ പഴമൊഴി. ഭക്ഷണശേഷം ഉടന്‍ കുളിക്കരുതെന്ന് സാരം. ഇങ്ങനെ പറയുന്നതില്‍ കാര്യമുണ്ട്.

പഴമൊഴി

ഭക്ഷണം കഴിഞ്ഞയുടനെ കുളിക്കുന്നത് നല്ലതല്ലെന്ന്‌ ലൈഫ്‌സ്റ്റൈല്‍ കോച്ചായ ലൂക്ക് കൗട്ടീഞ്ഞോ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു

നല്ലതല്ല

ശരിയായ രക്തപ്രവാഹം, നെര്‍വ് സിഗ്നലുകള്‍, താപനില സന്തുലിതാവസ്ഥ എന്നിവയെ ദഹനം ആശ്രയിക്കുന്നു. ഭക്ഷണം കഴിച്ച ഉടനെ കുളിക്കുന്നത് ഇതിനെ ബാധിക്കും

ദഹനം

ഭക്ഷണത്തിനു ശേഷം കുളിക്കാൻ കുറഞ്ഞത് ഒന്നര മുതൽ രണ്ടര മണിക്കൂർ വരെ ഇടവേള നൽകണമെന്നും, ഭക്ഷണത്തിന്റെ അളവ് കൂടുതലാണെങ്കില്‍ ഇടവേള വര്‍ധിപ്പിക്കണമെന്നും ലൂക്ക് കൗട്ടീഞ്ഞോ

ഇടവേള

ഭക്ഷണത്തിന് ശേഷം ഉടനെ ചൂടുവെള്ളത്തില്‍ കുളിക്കുന്നത് 'വാസോഡിലേഷന്‍' എന്ന അവസ്ഥയ്ക്കും, തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് 'വാസോകണ്‍സ്ട്രക്ഷന്‍' എന്ന അവസ്ഥയ്ക്കും കാരണമായേക്കും

പ്രശ്‌നങ്ങള്‍

ഐബിഎസ്, ഗ്യാസ്, ആസിഡ് റിഫ്ലക്സ്, മലബന്ധം, ദഹനക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവരിലാകും ഇത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത്‌

വെല്ലുവിളികള്‍

അതുകൊണ്ട് ഭക്ഷണത്തിന് മുമ്പ് കുളിക്കുന്നതാണ് ഉചിതമെന്നും, അല്ലെങ്കില്‍ ഭക്ഷണശേഷം 90-120 മിനിറ്റ് കാത്തിരിക്കണമെന്നും ലൂക്ക് കൗട്ടീഞ്ഞോ

ചെയ്യേണ്ടത്‌

പൊതുവായ വിവരങ്ങൾ മാത്രമാണ് ഈ വെബ്‌സ്റ്റോറിയിലൂടെ നല്‍കുന്നത്. ഇത് ഒരു തരത്തിലും ഒരു മെഡിക്കൽ അഭിപ്രായത്തിന് പകരമാവില്ല

നിരാകരണം