12 July 2025

NANDHA DAS

തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം; ഇവ കഴിക്കൂ 

Image Courtesy: Freepik

ആരോഗ്യവും തിളക്കമുള്ളതുമായ ചർമ്മത്തിന് ഭക്ഷണ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. അതിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.

തിളങ്ങുന്ന ചർമ്മം

ആരോഗ്യകരമായ കൊഴുപ്പ്, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ അവക്കാഡോ കഴിക്കുന്നത് ചര്‍മ്മം തിളങ്ങാന്‍ സഹായിക്കും.

അവക്കാഡോ

ഒമേഗ 3 ഫാറ്റി ആസിഡ് കൊണ്ട് സമ്പുഷ്ടമായ സാൽമൺ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും തിളക്കമുള്ള ചർമ്മം ലഭിക്കാൻ സഹായിക്കും.

സാല്‍മണ്‍

വിറ്റാമിനുകളും ആന്റി-ഓക്സിഡന്റുകളും ധാരാളം അടങ്ങിയ ബ്ലൂബെറി പതിവായി കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.

ബ്ലൂബെറി

ബീറ്റാകരോട്ടിന്‍, വിറ്റാമിന്‍ എ എന്നിവയാൽ സമ്പന്നമായ മധുരക്കിഴങ്ങ് പതിവായി കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

മധുരക്കിഴങ്ങ്

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും തിളക്കമുള്ള ചർമ്മം ലഭിക്കാൻ സഹായിക്കും.

ഡാര്‍ക്ക് ചോക്ലേറ്റ്

തിളക്കമാർന്ന ചർമ്മം ലഭിക്കാൻ സഹായിക്കുന്ന വിറ്റാമിന്‍ ഇയും ആന്‍റി ഓക്സിഡന്‍റുകളും ബദാമിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

ബദാം

വിറ്റാമിനുകൾ അടങ്ങിയിട്ടുള്ള തക്കാളി കഴിക്കുന്നത് കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.

തക്കാളി