28 May 2026
Nithya V
Photo Credit: Getty Images
ചായ പ്രേമികളുടെ പ്രധാനപ്പെട്ട സംശയമാണ് ചായയിൽ എപ്പോൾ എങ്ങനെ പഞ്ചസാര ചേർക്കണം എന്നത്.
ചായ തിളക്കുമ്പോൾ തന്നെ പഞ്ചസാര ചേർക്കുന്നവരും, ചായ അരിച്ച ശേഷം കപ്പിലേക്ക് പഞ്ചസാര ഇട്ട് ഇളക്കുന്നവരും ഉണ്ട്.
പലരും വെള്ളം തിളപ്പിക്കാൻ വയ്ക്കുമ്പോൾ തന്നെ പഞ്ചസാര ചേർക്കാറുണ്ട്. എന്നാൽ അത് തെറ്റായ രീതിയാണെന്ന് അറിയാമോ?
ചായ തിളപ്പിച്ചതിനു ശേഷം പഞ്ചസാരയിട്ട് ഇളക്കുന്നതാണ് ഏറ്റവും നല്ല രീതി. വെള്ളത്തിലേക്ക് പഞ്ചസാരയിട്ട് അത് തിളപ്പിക്കണമെന്നില്ല.
പഞ്ചസാര ഉയർന്ന താപനിലയിൽ കൂടുതൽ സമയം കിടന്ന് തിളയ്ക്കുമ്പോൾ അത് 'കാരാമലൈസ്' ചെയ്യപ്പെടാൻ സാധ്യതയുണ്ട്.
തിളക്കുന്ന വെള്ളത്തിലേക്ക് ചായപ്പൊടിയോ കാപ്പിപ്പൊടിയോ ഇട്ട ശേഷം പിന്നെയും തിളപ്പിക്കുന്ന ശീലം ചിലര്‍ക്കുണ്ട്.
വെള്ളം തിളച്ച ഉടനെ ചായപ്പൊടി ഇടുകയും ഗ്യാസ് ഓഫാക്കുകയും വേണം. ചായപ്പൊടി അധികം തിളപ്പിക്കേണ്ട ആവശ്യമില്ല.
ചായ അരിച്ച ശേഷം കപ്പിലേക്ക് നേരിട്ട് പഞ്ചസാരയിട്ട് ഇളക്കുമ്പോൾ ചായയുടെ ചൂട് പെട്ടെന്ന് കുറയാൻ ഇത് കാരണമാകും.