31 JAN 2026

NEETHU VIJAYAN

എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?

 Image Courtesy: Getty Images

ലക്ഷക്കണക്കിന് തെങ്ങുകൾ നിറഞ്ഞ നമ്മുടെ സ്വന്തം ലക്ഷദ്വീപാണ് ഇന്ത്യയിലെ കോക്കനട്ട് ഐലൻഡ് എന്ന പേരിൽ അറിയപ്പെടുന്നത്.

കോക്കനട്ട് ഐലൻഡ്

36 ദ്വീപുകളുടെ കൂട്ടമായ ലക്ഷദ്വീപിൽ എവിടെ നോക്കിയാലും കണ്ണെത്താ ദൂരത്തോളം തെങ്ങുകൾ മാത്രമാണ് കാണാൻ സാധിക്കുക.

തെങ്ങുകൾ

ദ്വീപുവാസികളുടെ പ്രധാന ഉപജീവനമാർഗ്ഗവും തെങ്ങുകൃഷിയും മത്സ്യബന്ധനവുമാണ്. വെളിച്ചെണ്ണ, കയർ ഉൽപ്പന്നങ്ങൾ തുടങ്ങിയവ ഇവിടുത്തെ സാമ്പത്തിക അടിത്തറയാണ്.  

ഉപജീവനമാർ​ഗം

തെങ്ങുകൾക്ക് ചുറ്റുമുള്ള മനോഹരമായ പവിഴപ്പുറ്റുകളും ശാന്തമായ തിരമാലകളോട് കൂടിയ നീലക്കടലുമാണ് ലക്ഷദ്വീപിലേക്ക് ആളുകളെ ആകർഷിക്കുന്നത്.

നീലക്കടൽ

 കടലിനടിയിലെ അത്ഭുത ലോകവും പവിഴപ്പുറ്റുകളും കാണാൻ ഇതിലും നല്ലൊരു ഇടം ഇന്ത്യയില്ല എന്നതാണ് മറ്റ് സ്ഥലങ്ങളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്.

പവിഴപ്പുറ്റുകൾ

ലക്ഷദ്വീപിലെ മിക്ക ടൂറിസ്റ്റ് സ്പോട്ടുകളിലും തിരമാലകൾ കുറവായതിനാൽ കയാക്കിംഗ് ചെയ്യുന്നതിന് വളരെ അനുയോജ്യമാണ് ഇവിടം.

കയാക്കിംഗ്

കൊച്ചിയിൽ നിന്ന് അഗത്തിയിലേക്ക് നേരിട്ട് വിമാന സർവീസുകളുണ്ട്. കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് ആധുനിക സൗകര്യങ്ങളുള്ള കപ്പൽ സർവീസുകളും ലഭ്യമാണ്.

യാത്ര