22 July 2026
Nithya V
Photo Credit: Getty Images
ഇൻഡോർ പ്ലാന്റുകൾക്ക് ഇന്ന് വളരെയധികം ഡിമാൻഡുണ്ട്. അവ നൽകുന്ന ഭംഗിയും മറ്റ് ഗുണങ്ങളുമാണ് അതിന് കാരണം.
എല്ലാവർക്കും പ്രിയപ്പെട്ട ഒരു ഇൻഡോർ പ്ലാന്‍റാണ് മണിപ്ലാന്റ്. എന്നാൽ ഇത് മുറികളിലാണോ അടുക്കളയിലാണോ വയ്ക്കേണ്ടത്?
മണിപ്ലാന്റ് വീടിനുള്ളിൽ എവിടെ വേണമെങ്കിലും വെക്കാം. എങ്കിലും മുറിയിലും അടുക്കളയിലും വെക്കുന്നത് കൊണ്ട് വ്യത്യസ്തമായ ഗുണങ്ങളുണ്ട്.
പാചകം ചെയ്യുമ്പോൾ ഉണ്ടാകുന്ന പുക, പാചകവാതകം, വായുവിലെ എണ്ണമയം, ഹാനികരമായ വാതകങ്ങൾ എന്നിവയെ ആഗിരണം ചെയ്യാൻ ഇവ സഹായിക്കും.
അതുപോലെ, ജനൽപ്പടികളിലോ ഷെൽഫുകളിലോ വെക്കുന്നത് അടുക്കളയ്ക്ക് കൂടുതൽ പച്ചപ്പും ഭംഗിയും നൽകും.
ജോലി കഴിഞ്ഞ് വരുമ്പോൾ കണ്ണിന് തണുപ്പും മനസ്സിന് ശാന്തതയും നൽകാൻ റൂമിഷ മണിപ്ലാന്റ് വയ്ക്കുന്നത് സഹായിക്കും.
വീടിന്റെ ആഗ്നേയ കോണിൽ മണിപ്ലാന്റ് വെക്കുന്നത് ഐശ്വര്യവും സാമ്പത്തിക അഭിവൃദ്ധിയും കൊണ്ടുവരുമെന്ന് കരുതപ്പെടുന്നുണ്ട്.
അടഞ്ഞ മുറിയിലായാലും അടുക്കളയിലായാലും നേരിട്ടല്ലാതെ ലഭിക്കുന്ന സ്വാഭാവിക വെളിച്ചവും വായുസഞ്ചാരവും ഉള്ള സ്ഥലത്ത് വെക്കുക.