05 September 2026

Sumeesh T Unneen

വേ പ്രോട്ടീൻ ഐസൊലേറ്റോ കോൺസെൻട്രേറ്റോ മികച്ചത്?

Photo Credit: Getty Images

മസിൽ വളർത്താനും വ്യായാമത്തിന് ശേഷം റിക്കവറിക്കും സഹായിക്കുന്ന മികച്ച പ്രോട്ടീൻ സപ്ലിമെൻ്റാണ് വേ പ്രോട്ടീൻ. പാലിൽ നിന്നാണ് ഇത് പ്രധാനമായും വേർതിരിച്ചെടുക്കുന്നത്

എന്താണ് വേ പ്രോട്ടീൻ?

വിപണിയിൽ സാധാരണയായി രണ്ട് തരത്തിലുള്ള വേ പ്രോട്ടീനുകളാണ് ലഭ്യമായിട്ടുള്ളത്; വേ പ്രോട്ടീൻ കോൺസെൻട്രേറ്റും, വേ പ്രോട്ടീൻ ഐസൊലേറ്റും 

രണ്ട് തരം വേ പ്രോട്ടീൻ

70 മുതൽ 80 ശതമാനം വരെയാണ് പ്രോട്ടീൻ. ഫാറ്റ് കാർബോ ഹൈഡ്രേറ്റ് എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. വില താരതമ്യേന കുറവായതിനാൽ ഇത് സാധാരണക്കാർക്ക് വളരെ ലാഭകരമാണ്

വേ പ്രോട്ടീൻ കോൺസെൻട്രേറ്റ്

ഇതിൽ 90 ശതമാനത്തിലധികം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. മാത്രമല്ല, ഫാറ്റും കാർബോഹൈഡ്രേറ്റും ലാക്ടോസും വളരെ കുറഞ്ഞ അളവിലാണ് ഇതിലുണ്ടാകുക

പ്രോട്ടീൻ ഐസൊലേറ്റ്

കൂടുതൽ ഫിൽട്ടർ ചെയ്യുന്നതിനാൽ ഐസൊലേറ്റിൽ പ്രോട്ടീൻ കൂടുതലും ഫാറ്റ് കുറവുമായിരിക്കും. എന്നാൽ കോൺസെൻട്രേറ്റിന് വില വളരെ കുറവാണ് എന്നതും മികച്ച പ്രോട്ടീൻ നൽകുന്നു എന്നതുമാണ് പ്രധാന ഗുണം

പ്രധാന വ്യത്യാസങ്ങൾ എന്തെല്ലാം?

സാധാരണ പ്രോട്ടീൻ കുടിക്കുമ്പോൾ വയറിന് അസ്വസ്ഥതകൾ ഉണ്ടാകുന്നവർക്ക് ലാക്ടോസ് വളരെ കുറഞ്ഞ വേ പ്രോട്ടീൻ ഐസൊലേറ്റ് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്

ലാക്ടോസ് ഇൻടോളറൻസ്

രണ്ടും ഒരുപോലെ നല്ലതാണ്. കൂടുതൽ പണം നൽകി ഐസൊലേറ്റ് കഴിച്ചതുകൊണ്ട് മാത്രം കാര്യമില്ല.കൃത്യമായ വർക്കൗട്ടും ഡയറ്റുമാണ് ഏറ്റവും പ്രധാനം

ഏതാണ് മികച്ചത്?

ജിമ്മിൽ സാധാരണ വർക്കൗട്ട് ചെയ്യുന്നവർക്കും ബജറ്റ് നോക്കുന്നവർക്കും കോൺസെൻട്രേറ്റ് ധാരാളമാണ്. പാൽ ഉൽപ്പന്നങ്ങൾ അലർജി ഉള്ളവർക്ക് ഐസൊലേറ്റ് തിരഞ്ഞെടുക്കാം

ഏതാണ് തിരഞ്ഞെടുക്കേണ്ടത്?