14 JAN 2026
NEETHU VIJAYAN
Image Courtesy: Getty Images
ശബരിമലയിൽ മകരവിളക്ക് മഹോത്സവം ഇന്ന്. തീർത്ഥാടകർക്ക് മകരവിളക്ക് ദർശിക്കാൻ പറ്റിയ സ്ഥലങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
മകരജ്യോതി കാണാൻ ഏറ്റവും നല്ല സ്ഥലം സന്നിധാനമാണ്. എന്നാൽ വൈകിട്ടോടെ ഇവിടെ ഭക്തജനങ്ങളുടെ തിരക്ക് വർദ്ധിക്കുന്നത് തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
മകരജ്യോതി ദർശിക്കാൻ ഭക്തർ നേരത്തെ എത്തി തമ്പടിക്കുന്ന സ്ഥലമാണ് പാണ്ടിത്താവളം. ഇവിടെ നിന്നാൽ മകരജ്യോതി തെളിയുന്നത് കാണാൻ സാധിക്കും.
മകരവിളക്ക് കാണാൻ പറ്റിയ സ്ഥലങ്ങളിൽ അയ്യപ്പ ഭക്തരുടെ പ്രിയപ്പെട്ട ഇടമാണ് മരക്കൂട്ടം. ആയിരക്കണക്കിന് ആളുകളാണ് ഇവിടെ ഒത്തുകൂടുന്നത്.
ഈ രണ്ടു സ്ഥലങ്ങളിലും ശബരിപീഠത്തിലും മകരജ്യോതി ദർശിക്കാൻ ആളുകൾ എത്താറുണ്ട്. തിരക്കിനനുസരിച്ച് അധികൃതർ നിയന്ത്രണവും ഏർപ്പെടുത്തും.
മകര ജ്യോതി കാണാൻ കഴിയുന്ന രണ്ട് സ്ഥലളാണ് ഇവിടെയുള്ളത്. പരിജയമുള്ളവർ നേരത്തെ തന്നെ വന്ന് ഇവിടെ താമസിക്കാറുണ്ട്.
ശബരിമലയിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പാഞ്ചാലിമേട്ടിലും മകരവിളക്ക് ദർശനം സാധ്യമാണ്. എന്നാൽ അധികം ആളുകൾ ഇവിടേക്ക് പോകാറില്ല.