21 September 2026
SHIJI MK
Image Credit: Getty Images
ആരോഗ്യവാനാണെന്ന് നമ്മള്‍ സ്വയം കരുതുമ്പോഴും ഒട്ടേറെ പ്രശ്‌നങ്ങള്‍ നമ്മളെ അലട്ടാറുണ്ട്. പോഷകങ്ങള്‍ കുറയുമ്പോഴാണ് ഇവ പ്രധാനമായും സംഭവിക്കുന്നത്.
ശരീരത്തിന് വേണ്ട പ്രധാനപ്പെട്ട പോഷകങ്ങളില്‍ ഒന്നാണ് വൈറ്റമിന്‍ സി. എന്നാല്‍ ഇവ പലപ്പോഴും ആളുകള്‍ക്ക് കൃത്യമായ അളവില്‍ ലഭിക്കുന്നില്ല.
വൈറ്റമിന്‍ സി ലഭിക്കാനായി നിങ്ങള്‍ക്ക് പതിവായി കഴിക്കാവുന്ന ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കിയാലോ? തുടര്‍ന്ന് വായിക്കൂ.
വലിയ അളവില്‍ വൈറ്റമിന്‍ സി അടങ്ങിയ പഴങ്ങളിലൊന്നാണ് പേരയ്ക്ക. അതിനാല്‍ നിങ്ങള്‍ക്ക് പതിവായി കഴിക്കാവുന്നതാണ്.
ഓറഞ്ച്, നാരങ്ങ, ഗ്രേപ് തുടങ്ങിയ വൈറ്റമിന്‍ സിയ്ക്കായി കഴിക്കാം. എന്നാല്‍ പതിവായി കഴിക്കുന്നത് ചിലപ്പോള്‍ ശരീരത്തിന് ദോഷം ചെയ്‌തേക്കും.
വലിയ അളവിലാണ് നെല്ലിക്കയില്‍ വൈറ്റമിന്‍ സി അടങ്ങിയിരിക്കുന്നത്. ഏകദേശം 250 മുതല്‍ 300 ഗ്രാം വരെ വൈറ്റമിന്‍ സി നെല്ലിക്കയിലുണ്ട്.
വൈറ്റമിന്‍ സിയുള്ള മറ്റൊരു പഴമാണ് പപ്പായ. ദഹനത്തിനും പ്രതിരോധശേഷിക്കും മികച്ചതായ പപ്പായ ശരീരത്തിലേക്ക് വൈറ്റമിന്‍ സിയും എത്തിക്കുന്നു.