19 September 2025
SHIJI MK
Image Courtesy: Unsplash/Getty
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് തലച്ചോര്‍. ഇതിന് വളരെയേറെ ശ്രദ്ധ നല്‍കേണ്ടത് അനിവാര്യമാണ്. നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം എങ്ങനെയാണ്?
പോഷക സമ്പന്നമായ ഭക്ഷണങ്ങള്‍ കഴിച്ച് വേണം തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാന്‍. അങ്ങനെയെങ്കില്‍ നിങ്ങള്‍ കഴിക്കുന്ന എന്തെല്ലാം തലച്ചോറിന് ഗുണം ചെയ്യുമെന്ന് അറിയാമോ?
നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന് ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തില്‍ വലിയ പങ്കുണ്ട്. ഓര്‍മ്മശക്തി വര്‍ധിപ്പിക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും പോഷകാഹാരങ്ങള്‍ സഹായിക്കുന്നു.
വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയവ കൃത്യമായി കഴിക്കുന്നത് നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
നല്ല ഭക്ഷണങ്ങള്‍ മാത്രമല്ല തലച്ചോറിനെ ബാധിക്കുന്നത്. തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി നിങ്ങള്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ട ഭക്ഷണങ്ങളുമുണ്ട്.
മദ്യപാനം നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യം മോശമാക്കും. അമിതമായി മദ്യപിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതല്ലെന്ന കാര്യം ഓര്‍ക്കുക.
പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍, ഗ്ലൈസെമിക് സൂചിക ധാരാളം ഉള്ള പാനീയങ്ങള്‍ എന്നിവ അമിതമായി കുടിക്കുന്നതും തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതല്ല.
ഇവയ്ക്ക് പുറമെ അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും വെല്ലുവിളി സൃഷ്ടിക്കും. ഇത് ദഹന പ്രക്രിയ മന്ദഗതിയിലും ആക്കുന്നു.